ആറ് കുടുംബങ്ങള്‍ക്ക് കിടപ്പാടമൊരുക്കാന്‍ ‘മനസ്സോട് ഒത്തിരി’ ഭൂമി നല്‍കി രാധ ടീച്ചര്‍

/

സ്വന്തമായി അടച്ചുറപ്പുള്ള കിടപ്പാടമെന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ ആറ് കുടുംബങ്ങള്‍ക്ക് പതിനെട്ടര സെന്റ് ഭൂമി സൗജന്യമായി നല്‍കി കീഴരിയൂര്‍ നമ്പ്രത്തുകര പ്രശാന്തിയില്‍ രാധ ടീച്ചര്‍. ഭൂരഹിതരായ ഭവനരഹിതര്‍ക്ക് വീട് വെക്കാനുള്ള ഭൂമി ലഭ്യമാക്കാന്‍ ലൈഫ് പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിനിന്റെ ഭാഗമായാണ് ഭൂമിദാനം. ഇതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യം പത്രത്തില്‍ കണ്ടാണ് സ്ഥലം വിട്ടുനല്‍കാന്‍ ടീച്ചര്‍ തീരുമാനിച്ചത്. ‘തനിക്കിത് എങ്ങനെയെങ്കിലും കളയാനുള്ള ഭൂമിയല്ല, പാവങ്ങള്‍ക്ക് കിട്ടണം. ഇതിനായി വെറുതെ ഭൂമി നല്‍കുകയല്ല, വിശദമായി അന്വേഷിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിയ ശേഷമാണ് ലൈഫ് മിഷന് ഭൂമി നല്‍കാന്‍ സ്വമേധയാ തീരുമാനമെടുത്തത്’, റിട്ട. അധ്യാപികയായ രാധ ടീച്ചര്‍ പറയുന്നു. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയും ഇതിനുണ്ട്.

തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്ന് അതിദരിദ്രര്‍, മൂന്ന് ലൈഫ് ഗുണഭോക്താക്കള്‍ എന്നിവര്‍ക്കാണ് ഇതോടെ സ്വന്തമായി ഭൂമിയായത്. എട്ടാം വാര്‍ഡില്‍ മതിലകത്താണ് ഭൂമി. 28ന് പറപ്പാറ കമ്യൂണിസ്റ്റ് ഹാളിന് സമീപം നടക്കുന്ന മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ ഗുണഭോക്താക്കള്‍ക്ക് ആധാരം കൈമാറുകയും രാധ ടീച്ചറെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ആദരിക്കുകയും ചെയ്യും.

നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്ന രാധ ടീച്ചര്‍ നിറഞ്ഞ മനസ്സോടെയാണ് ഭൂമി കൈമാറുന്നതെന്ന് തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള പറഞ്ഞു. മുമ്പും സര്‍ക്കാറിന്റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. വീടിന് സമീപമുള്ള റോഡിനായും സ്ഥലം വിട്ടുനല്‍കിയിരുന്നു. കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുന്‍ അധ്യാപികയാണ് വി രാധ ടീച്ചര്‍. റിട്ടയേര്‍ഡ് അധ്യാപകന്‍ ഇ കെ ദാമു നായരാണ് ഭര്‍ത്താവ്. ഗിരീഷ്, പ്രീത, വിനീത, സജിത എന്നിവര്‍ മക്കളാണ്.

Leave a Reply

Your email address will not be published.

Previous Story

കാപ്പാട് കടലാക്രമണത്തിന് അടിയന്തിര പരിഹാരം

Next Story

ബാലുശ്ശേരി താലൂക്ക് ആശുപത്രി മുഖം മിനുക്കി ഉദ്ഘാടനത്തിനൊരുങ്ങുന്നു

Latest from Koyilandy

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്ത‌ക പ്രകാശനവും ചർച്ചയും സംഘടിപ്പിക്കുന്നു

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്ത‌ക പ്രകാശനവും ചർച്ചയും സംഘടിപ്പിക്കുന്നു. 2025 സെപ്റ്റംബർ 13 ശനിയാഴ്ച വൈകീട്ട് മൂന്നു മണിക്ക് സാംസ്‌കാരിക

ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി പെൻഷനേഴ്സ് കൂട്ടായ്മ; അഭയം ചേമഞ്ചേരിയിലെ ഒരു മാസത്തെ ഭക്ഷണച്ചെലവ് കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റി ഏറ്റെടുത്തു

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സഹായ ഹസ്തം. ചിങ്ങക്കാഴ്ചയുമായി തുടർച്ചയായി രണ്ടാം വർഷവും കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റി. അഭയം സ്കൂളിലെ സപ്തംബർ മാസത്തെ

ബസ്സ് ഓട്ടോയിലിടിച്ച് പരിക്കേറ്റ വെങ്ങളം സ്വദേശിനി മരിച്ചു

 കോഴിക്കോട് നിന്ന് വടകരയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സ് ഓട്ടോറിക്ഷയിലിടിച്ച് പരിക്ക് പറ്റി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെങ്ങളം സ്വദേശിനി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ജനറൽ മെഡിസിൻ      

അരിക്കുളം തറവട്ടത്ത് തലപ്പൊയിൽ ആയിഷ ഹജ്ജുമ്മ അന്തരിച്ചു

അരിക്കുളം തറവട്ടത്ത് തലപ്പൊയിൽ ആയിഷ ഹജ്ജുമ്മ അന്തരിച്ചു. മകൻ : ഇമ്പിച്ച്യാലി  (അരിക്കുളം പ്രതീക്ഷ പാലിയേറ്റീവ് കെയർ ചെയർമാൻ ). ഖബറടക്കം