കൊയിലാണ്ടി നഗരത്തില്‍ ലഹരി ഗുണ്ടാമാഫിയകളുടെ അഴിഞ്ഞാട്ടം. കാവുംവട്ടം സ്വദേശി പറേച്ചാല്‍ മീത്തല്‍ ഇസ്മയിലിനെ (45) ക്രൂരമായി അക്രമിച്ച് പരിക്കേല്‍പ്പിച്ചു. പുതിയ ബസ്റ്റാന്റില്‍ നിന്നു റെയില്‍വേ സ്റ്റേഷന്‍ റോഡിലൂടെ പഴയ റെയില്‍വേ ഗേറ്റ് കടന്ന് മുത്താമ്പി റോഡിലേക്ക് പോകുന്നതിനിടെ പാളത്തില്‍ വെച്ച് അജ്ഞാതനായ അക്രമി കരിങ്കല്ല് ഉപയോഗിച്ച് തലയിലും മുഖത്തും മാരകമായി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ കൈവശമുള്ള മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് പ്രതി രക്ഷപ്പെടുകയും ചെയ്തു.
അക്രമത്തിനു ശേഷം അവശനായ ഇസ്മയില്‍ സ്വയം നടന്ന് കൊയിലാണ്ടി ഗവ.താലൂക്കാശുപത്രിയില്‍ എത്തുകയായിരുന്നു. മുന്‍നിരയിലെ പല്ലുകള്‍ പൊട്ടി, മുഖത്താകെ പരിക്കുകളുണ്ട്. വിദഗ്ധ ചികില്‍സക്കായി ഇസ്മയിലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുമാറ്റി. ഇയാളുടെ തലയിലും മുഖത്തുമായി 20ലേറെ സ്റ്റിച്ചുകള്‍ ഇട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊയിലാണ്ടിയില്‍ ലഹരിമാഫിയയുടെ അഴിഞ്ഞാട്ടം വ്യാപകമായിരിക്കുന്നതായി പരാതിയുണ്ട്. മേല്‍പ്പാലത്തിനു താഴെയും പരിസരവുമാണ് ഇവരുടെ വിഹാരകേന്ദ്രം.