ഉമ്മൻ ചാണ്ടിയുടെ ഡോക്ട്രേറ്റ് മനുഷ്യ സ്നേഹമാണെന്നും കൂടെ നടന്നവരും കൂടെ കഴിഞ്ഞവരും അടങ്ങുന്ന ആയിരങ്ങളുടെ അനുഭവങ്ങൾ കൂടി ചേരുമ്പോഴാണ് ഉമ്മൻ ചാണ്ടിയുടെ ജീവിതകഥ പൂണ്ണമാകുന്നതെന്ന് ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ പറഞ്ഞു. കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ‘കാലം സാക്ഷി’ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. ഉമ്മൻ ചാണ്ടിയുടെ ജിവിതം വായിച്ചതും പഠിച്ചതും തന്നെ കാണാനെത്തുന്ന ആളുകളിൽ നിന്നും അവരുടെ അനുഭവങ്ങളിൽ നിന്നുമാണെന്ന് അദ്ദേഹം പറഞ്ഞു. വീട്ടിലായാലും ഓഫീസിലായാലും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അവരിലൊരാളാവാനുമാണ് അദ്ദേഹം ശ്രമിച്ചത് ചാണ്ടി ഉമ്മൻ പറഞ്ഞു.
മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, ജില്ലാ പഞ്ചായത്തംഗം വി.പി.ദുൽഖിഫിൽ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടി.കെ.ഗോപാലൻ, കെ.കെ.ദാസൻ, കെ.സി.രാജൻ, പാരിജാതം രാമചന്ദ്രൻ, ശശി പാറോളി, എം.കെ.സുരേഷ് ബാബു, ജി.പി.പ്രീജിത്ത്, കെ.വി.രജിത, മണ്ഡലം കോൺഗ്രസ് സെക്രട്ടറി എൻ.ടി.ശിവാനന്ദൻ, സീനിയർ കോൺഗ്രസ് നേതാക്കളായ ചുക്കോത്ത് ബാലൻ നായർ, ബി.ഉണ്ണിക്കൃഷ്ണൻ, പഞ്ചായത്തംഗം സവിത നിരത്തിൻ്റെ മീത്തൽ, എം.എം.രമേശൻ, മഹിളാ കോൺഗ്രസ് പ്രസിഡൻ്റ് കെ.പി.സുലോചന, മണ്ഡലം ട്രഷറർ പി.കെ.ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു.