കൂടെ നടന്നവരും കൂടെ കഴിഞ്ഞവരും അടങ്ങുന്ന ആയിരങ്ങളുടെ അനുഭവങ്ങൾ കൂടി ചേരുമ്പോഴാണ് ഉമ്മൻ ചാണ്ടിയുടെ ജീവിത കഥ പൂണ്ണമാകുന്നതെന്ന് മുൻ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അദ്ദേഹം ജീവിതം വായിച്ചതും പഠിച്ചതും തന്നെ കാണാനെത്തുന്ന ആളുകളിൽ നിന്നും അവരുടെ അനുഭവങ്ങളിൽ നിന്നു മാണെന്ന് അദ്ദേഹം പറഞ്ഞു. മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മുചുകുന്ന് യു.പി സ്കൂളിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കിഴക്കയിൽ രാമകൃഷ്ണൻ അധ്യക്ഷം വഹിച്ചു. ഡി.സി സി.ജനറൽ സെക്രട്ടറി വി പി ഭാസ്കരൻ അനുസ്മരണ പ്രഭാഷണം നടത്തി. ആർ നാരായണൻ മാസ്റ്റർ കെ ടി. മോഹൻദാസ് റജിസജേഷ്, രൂപേഷ് കൂടത്തിൽ, നെല്ലിമടം പ്രകാശ്, രാമകൃഷ്ണൻ പൊറ്റക്കാട്ട്, പൊറ്റക്കാട്ട് ദാമോദരൻ,എടക്കുടി സുരേഷ് ബാബു, പി.രാഘവൻ എന്നിവർ സംസാരിച്ചു.
Latest from Koyilandy
ഭാരതീയ വിദ്യാനികേതൻ കൊയിലാണ്ടി സങ്കുൽ തല രാമായണ മത്സരങ്ങൾ കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് ജില്ലാ
കൊയിലാണ്ടി : അവശരായ മുതിർന്ന പൗരന്മാർക്ക് ആശ്വാസമാകേണ്ട താലൂക്ക് ആശുപത്രിയിൽ ഇനിയും ജെറിയാട്രിക് വാർഡ് സംവിധാനം അനുവദി ക്കാത്തതിൽ സീനിയർ സിറ്റിസൻസ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ *ആഗസ്റ്റ് 12* ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ വിഭാഗം . ഡോ.
അരിക്കുളം: ഇന്ത്യൻ വനിത വോളിബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സി ആർ പി എഫ് താരം അബിത അനിൽകുമാറിനെ തണ്ടയിൽ താഴെ
കുവൈത്ത് സിറ്റി : കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് പതിനൊന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കൊയിലാണ്ടി ഫെസ്റ്റ് 2025ന്റെ കൂപ്പൺ