കൊയിലാണ്ടി : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മ ദിനത്തിൽ കൊയിലാണ്ടി താലൂക്കാശുപത്രിയിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് തൻഹീർ കൊല്ലം, റാഷിദ് മുത്താമ്പി, റംഷീദ് കാപ്പാട്, ബിനീഷ് ലാൽ,സജിത്ത് കാവുംവട്ടം, ഷഫീർ കാഞ്ഞിരോളി, ഷംനാസ് എം പി, ശരത്, നിഖിൽ കെ കെ എന്നിവർ നേതൃത്വം നൽകി.
