വടകര എം.പി.ഷാഫി പറമ്പിലിൻ്റെ ആസ്തിവികസന ഫണ്ടിൽ നിന്നും പേരാമ്പ്രഗവ: താലൂക്ക് ആശുപത്രിക്കു അനുവദിച്ച ആംബുലൻസ് ആവർത്തനച്ചിലവുകൾക്കു ഫണ്ടില്ല എന്ന കാരണം കണ്ടെത്തി ഫണ്ട് ലാപ്സിക്കുവാനുള്ള തീരുമാനം പിൻവലിക്കണമെന്ന് യു.ഡി.എഫ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയിലും എച്ച്.എം.സി മീറ്റിംഗിലും ചർച്ച ചെയ്യാതെ ആശുപത്രിക്കു എം.പി.യുടെ ആംബുലൻസ് വേണ്ട എന്ന തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയ താല്പര്യങ്ങളാണ് പാവപ്പെട്ട രോഗികളോടുള്ള വെല്ലു വിളിയാണിത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഇപ്പോൾ ആംബുലർസ് സർവ്വിസില്ല നേരത്തെ എച്ച്.എം.സി നിയമിച്ച ആംബുലൻസ് ഡ്രൈവർ ഇപ്പോഴും ആശുപത്രിയിൽ നിലവിലുണ്ടെന്നിരിക്കെയാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണനേതൃത്വത്തിൻ്റെ ഈ തീരുമാനം. ഇതിനെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുവാനും യോഗം തീരുമാനിച്ചു.
സംസ്ഥാന സർക്കാറിൻ്റെ ദുർഭരണത്തിനെതിരെ ജൂലൈ 23 ന് നടക്കുന്ന കലക്ട്രേറ്റ് ധർണ്ണയിൽ പേരാമ്പ്ര നിയോജകമണ്ഡലത്തിൽ നിന്നും 1000 പേരെ പങ്കെടുപ്പിക്കുവാനും യോഗം തീരുമാനിച്ചു. യോഗം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ ടി.കെ. ഇബ്രാഹിം അദ്ധ്യക്ഷനായിരുന്നു. രാജൻ മരുതേരി, കെ.എ. ജോസുകുട്ടി ആർ.കെ. മുനീർ, കെ.മധൂ കൃഷ്ണൻ രാജീവ് തോമസ്സ്, മൂസ്സ് കോത്തബ്ര, കെ.സി. രവീന്ദ്രൻ, പുതുക്കുടി അബ്ദുറഹിമാൻ, എസ്.കെ. അസ്സയിനാർ ടി.പി ചന്ദ്രൻ, സുധാകരൻ പറമ്പാട്ട്, ടി പി മുഹമ്മദ്, ശങ്കരൻ പിലാക്കാട്ട് , പുതുക്കോട്ട് രവീന്ദ്രൻ, ജോസ് കാരി വേലി, സുരേഷ് വാളൂർ, പി.ടി. അഷറഫ് ഇ.ടി.സത്യൻ, ട്രിയു. സൈനുദ്ദീൻ, രാമദാസ്.സി കമ്മന അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.