സ്വച്ഛ് സര്‍വേക്ഷണ്‍: കൊയിലാണ്ടി നഗരസഭയ്ക്ക് തിളക്കമാര്‍ന്ന നേട്ടം

/

കൊയിലാണ്ടി: സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി രാജ്യവ്യാപകമായി നടത്തിയ സ്വച്ഛ് സര്‍വേക്ഷന്‍ 2024-ന്റെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍, കൊയിലാണ്ടി നഗരസഭ അഭിമാനകരമായ മുന്നേറ്റം കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ദേശീയ തലത്തില്‍ 2919 റാങ്കിലായിരുന്ന കൊയിലാണ്ടി, ഇത്തവണ 331 റാങ്കിലേക്ക് വന്നു. സംസ്ഥാന തലത്തില്‍ മീഡിയം സിറ്റികള്‍ക്കുളള പത്താം റാങ്കിലേക്കും കൊയിലാണ്ടി നഗരസഭയെത്തി. സര്‍വേയുടെ ആദ്യ വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ ഏറ്റവും പിന്നാക്കം നിന്നിരുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ ഒന്നായിരുന്ന കൊയിലാണ്ടി. കൊയിലാണ്ടി നഗരസഭ ആരോഗ്യ വിഭാഗവും ശുചിത്വ മിഷനും ചേര്‍ന്ന് നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് റാങ്ക് ഉയരാന്‍ ഇടയാക്കിയതെന്ന് നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് പറഞ്ഞു. മാലിന്യ സംസ്‌ക്കരണത്തിന് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. വീടുകളിലും ഓഫീസുകളിലും റിങ് കമ്പോസ്റ്റുകള്‍ വിതരണം ചെയ്തു. സ്‌കൂളുകളില്‍ ജൈവ, അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി ‘കളക്ടേഴ്‌സ് @ സ്‌കൂള്‍ ബിന്നുകള്‍’ സ്ഥാപിച്ചു. ശുചിത്വ നിലവാരം ഉറപ്പാക്കാന്‍ ശുചിത്വ കിറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു. പൊതുജനങ്ങള്‍ക്കിടയില്‍ ശുചിത്വാവബോധം സൃഷ്ടിക്കുന്നതിനായി വിവിധ ഇടങ്ങളില്‍ ചുവര്‍ ചിത്രങ്ങളും ബോര്‍ഡുകളും സ്ഥാപിച്ചു.

പൊതുസ്ഥലങ്ങളില്‍ ജൈവ, അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സൂക്ഷിക്കുന്നതിനുള്ള ബിന്നുകള്‍ സ്ഥാപിച്ചതും, വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന അജൈവ പാഴ് വസ്തുക്കള്‍ തരംതിരിക്കുന്നതിനായി ആര്‍ ആര്‍ എഫ്, എം സി എഫ് എന്നിവിടങ്ങളില്‍ കണ്‍വെയര്‍ ബെല്‍റ്റ്, സോര്‍ട്ടിംഗ് ടേബിള്‍, ബെയിലിംഗ് മെഷീന്‍, ഡി ഡസ്റ്റര്‍ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയതും ശ്രദ്ധേയമായി. നഗരസഭയിലെ ഹരിതകര്‍മ്മ സേന വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പാഴ് വസ്തുക്കള്‍ ശേഖരിച്ച് ലൈസന്‍സുള്ള ഏജന്‍സികള്‍ക്ക് കൈമാറുന്നതിലൂടെ മാലിന്യ സംസ്‌കരണം കൂടുതല്‍ കാര്യക്ഷമമാക്കി.

അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്യുന്നവരെ കണ്ടെത്തുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനം ശക്തമാക്കി. മാലിന്യം നിക്ഷേപിച്ചിരുന്ന പൊതുസ്ഥലങ്ങളെ ജനപങ്കാളിത്തത്തോടെ മികച്ച നിലവാരത്തിലുള്ള ആറ് പാര്‍ക്കുകളാക്കി മാറ്റിക്കൊണ്ടുള്ള നഗരസഭയുടെ പ്രവര്‍ത്തനം കൊയിലാണ്ടിയുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. നഗരസഭാ പരിധിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നിരവധി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു. പുതിയ പൊതു ശൗചാലയങ്ങള്‍ നിര്‍മ്മിക്കുകയും നിലവിലുള്ളവ നവീകരിക്കുകയും ചെയ്തതിലൂടെ നഗരത്തിലെ പൊതു ശുചിത്വം ഗണ്യമായി മെച്ചപ്പെട്ടു.

നഗരസഭ ആരോഗ്യ വിഭാഗവും ശുചിത്വ മിഷനും ചേര്‍ന്നുള്ള നിരന്തര പരിശ്രമങ്ങളുടെയും ജനകീയ പങ്കാളിത്തത്തിന്റെയും ഫലമാണ് കൊയിലാണ്ടിക്ക് ഈ അഭിമാനകരമായ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. 2024 ഒക്ടോബര്‍ രണ്ട് മുതല്‍ 2025 മാര്‍ച്ച് 30 വരെ മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് നടത്തിയ മികച്ച പ്രവര്‍ത്തനത്തിന് ജില്ലയില്‍ ഒന്നാം സ്ഥാനം കൊയിലാണ്ടി നഗരസഭയ്ക്ക് ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published.

Previous Story

കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന 13-ാമത് വേദസപ്താഹത്തിന് വേദമഹാമന്ദിരത്തില്‍ തുടക്കമായി

Next Story

കാലിക്കറ്റ്‌ സർവ്വകലാശാലയിൽ നിന്നും സസ്യശാസ്ത്രത്തിൽ പി എച്ച്‌ ഡി നേടിയ ഡോ. അഖിൽ എം കെ

Latest from Koyilandy

കൊയിലാണ്ടി ചേരിക്കുന്നുമ്മൽ ‘രാഗസുധ’യിൽ സുജിത്ത് കുമാർ അന്തരിച്ചു

കൊയിലാണ്ടി: ചേരിക്കുന്നുമ്മൽ ‘രാഗസുധ’യിൽ സുജിത്ത് കുമാർ (ഉണ്ണി) (50) അന്തരിച്ചു. അച്ഛൻ പരേതനായ ഗോപാലൻ. അമ്മ: രാധ. ഭാര്യ: മിനി. മക്കൾ:

കൊയിലാണ്ടി ഹാര്‍ബറിലെ പുലിമുട്ടുകള്‍ ശക്തമായ കടലാക്രമണത്തില്‍ അപകടകരമാം വിധം താഴുന്നത് ഭീഷണിയാകുന്നു

കൊയിലാണ്ടി ഹാര്‍ബറിന്റെ വടക്ക്, തെക്ക് ഭാഗത്തെ പുലിമുട്ടുകള്‍ ശക്തമായ കടലാക്രമണത്തില്‍ അപകടകരമാം വിധം താഴുന്നത് ഹാര്‍ബറിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്നു. വടക്കും

അഞ്ചുവര്‍ഷ വേതന പരിഷ്കരണം അട്ടിമറിക്കാന്‍ അന‍ുവദിക്കില്ല: ജി.എസ്.ഉമാശങ്കര്‍

കൊയിലാണ്ടി: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ അയ്യഞ്ചാണ്ട് ശമ്പളപരിഷ്കരണ നടപടി അട്ടിമറിക്കാൻ ഇടതുപക്ഷ സർക്കാർ ശ്രമിക്കുകയാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന ജനറല്‍

ജി വി എച് എസ് എസ് കൊയിലാണ്ടിയിൽ ഏകദിന പ്രഥമ ശുശ്രൂഷ പരിശീലനവും ദുരന്ത നിവാരണ പരിശീലനവും സംഘടിപ്പിക്കുന്നു

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി, കോഴിക്കോട് ജില്ല, ജൂലയ് 20 ഞായറാഴ്ച ജി വി എച് എസ് എസ് കൊയിലാണ്ടിയിൽ രാവിലെ