കൊയിലാണ്ടി: നൂറ്റാണ്ടുകൾ പഴക്കമുള്ള, പ്രാചീനകാല തുറമുഖമായിരുന്ന കൊയിലാണ്ടി കൊല്ലം കടലോരത്തു സ്ഥിതി ചെയ്യുന്ന ഹൈദ്രോസ് പള്ളി പുനരുദ്ധാരണത്തിന് തുടക്കമായി. കാലപ്പഴക്കത്താൽ ജീർണ്ണിച്ചു വീഴാറായ പള്ളിക്ക് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ശിലയിട്ടു കൊണ്ടാണ് പുനർ നിർമ്മാണത്തിന് തുടക്കം കുറിച്ചത്.
ഉദ്ഘാടന പരിപാടിയിൽ കൊല്ലം ജുമാഅത്ത് പള്ളി മഹല്ലു കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് കൂട്ടുമ്മുഖം അധ്യക്ഷത വഹിച്ചു. മഹല്ല് നായിബ് ഖാസി ജലീൽ ബാഖവി, ദഅവാ കോളേജ് പ്രിൻസിപ്പാൾ സുഹൈൽ ഹൈതമി, ഹിഫ്ള് കോളേജ് പ്രിൻസിപ്പാൾ മുഹമ്മദ് ദാരിമി, യു. ഷാഫി ഖത്തർ തുടങ്ങിയവർ ആശംസകൾ നേർന്നു. മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി ടി. വി. ജഅഫർ സ്വാഗതവും ട്രഷറർ ടി. വി. നാജിഷ് നന്ദി രേഖപ്പെടുത്തി.