പുരോഗമന കലാസാഹിത്യസംഘം കൊയിലാണ്ടി മേഖലാ കമ്മിറ്റി ബഷീർ അനുസ്മരണവും ബഷീർ കൃതികളുടെ ആസ്വാദനാവതരണ മത്സരവും നടത്തി. മത്സരത്തിൽ ഒന്നാം സമ്മാനം സഫ് ല (ഗുരുദേവ കോളജ് കൊയിലാണ്ടി), രണ്ടാം സമ്മാനം എ. പി. അമ്പിളി (എസ്.എൻ.ഡി.പി കോളജ്), മൂന്നാം സമ്മാനം സി. പി.ലയ, (സംസ്കൃത സർവ്വകലാശാലാ പ്രാദേശിക കേന്ദ്രം) എന്നിവർക്കു ലഭിച്ചു. ആർ. കെ. ദീപ ആമുഖ ഭാഷണം നടത്തി. സമാപന സമ്മേളന ഉദ്ഘാടനവും വിജയികൾക്കുള്ള ക്യാഷ് അവാർഡും ഉപഹാരവും പ്രോത്സാഹന സമ്മാനങ്ങളുടെ വിതരണവും നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ നിർവ്വഹിച്ചു. പുകസ മേഖലാ സെക്രട്ടറി മധു കിഴക്കയിൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ബിജേഷ് ഉപ്പാലക്കൽ, ഊർമിള, വി. എം. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. പുകസ ജില്ലാകമ്മിറ്റി അംഗം പ്രേമൻ തറവട്ടത്ത് നന്ദി പറഞ്ഞു.
Latest from Koyilandy
കൊയിലാണ്ടി: മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്യ ദിനാഘോഷവും അടിയന്തരാവസ്ഥ വിരുദ്ധ സമര പോരാളി സംഗമവും നടത്തി. വി, വി.ബാലൻ
ഒപികെഎം ലൈബ്രറി സംഘടിപ്പിച്ച ആദരം 2025 നഗരസഭ വൈസ് ചെയർമാൻ .അഡ്വ. കെ സത്യൻ ഉദ്ഘാടനം ചെയ്തു. കെ വേണുഗോപാലൻ അധ്യക്ഷനായി.
വടകരയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് സ്ത്രീയ്ക്ക് ദാരുണാന്ത്യം. തോടന്നൂർ സ്വദേശി ഉഷ (53) ആണ് മരണപ്പെട്ടത്. രാവിലെ മുറ്റമടിക്കുന്നതിനിടെ സമീപത്തെ
നന്തി: ശ്രീശൈലത്തിലെ ശ്രീ സത്യസായി സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെൻ്റ് സ്റ്റഡീസ് ഫോർ വിമൻ കോളേജ് സ്വാതന്ത്ര്യദിനം
ചേമഞ്ചേരി : സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചേമഞ്ചേരി യുപി സ്കൂൾ സംഘടിപ്പിച്ചു വരുന്ന ചെറൂപ്പുറത്ത് ശശിധരൻ മാസ്റ്റർ സ്മാരക എവർ റോളിംഗ് ട്രോഫിക്കും,