കൊയിലാണ്ടി: കലുഷിതമാകുന്ന വിദ്യാലയാന്തരീക്ഷങ്ങളെ കുറ്റം പറഞ്ഞ് മാറി നിൽക്കുകയല്ല മറിച്ച് വിദ്യാർത്ഥികളുടെ പ്രശ്നങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യുകയും അവർക്ക് ലക്ഷ്യബോധവും മൂല്യബോധവും ജീവിത നൈപുണികളും പകർന്ന് നൽകി അവരുടെ കൂടെ നിൽക്കുകയുമാണ് ചെയ്യേണ്ടതെന്നും അതിനായി വിദ്യാലയങ്ങളിൽ ഒരു മുഴുവൻ സമയ പരിശീലകനെ നിയമിക്കണമെന്നും പോസിറ്റീവ് കമ്യൂൺ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പരിശീലകർ, മനശാസ്ത്രജ്ഞർ, കൗൺസിലർമാർ,അധ്യാപകർ എന്നിവരുടെ ഏറ്റവും വലിയ കൂട്ടായ്മയായ പോസിറ്റീവ് കമ്യൂൺ 2025-26 വർഷത്തേക്കുള്ള സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു.
ചെയർമാൻ: ഷർഷാദ് പുറക്കാട് (വടകര), ജനറൽ കൺവീനർ: പ്രഭാകരൻ കെ (തൃശൂർ), ട്രഷറർ : മോളി സി പി (കോഴിക്കോട്). വൈസ് ചെയർമാൻ:
ബിനീഷ് എം (കണ്ണൂർ), ജോസ് തച്ചിൽ (കൊച്ചി), എ കെ റോയ് (വയനാട്), നിഷ ടി വി (പയ്യന്നൂർ). ജോയിൻ്റ് കൺവീനർ സായി പ്രകാശ് (വടകര), മനോജ് കൃഷ്ണേശ്വരി (ആലപ്പുഴ), സിന്ധു കെ എസ് (പയ്യന്നൂർ), ജിഷ സി സി (തൃശൂർ) എന്നിവരടങ്ങുന്നതാണ് പുതിയ കമ്മിറ്റി.