അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് കൊയിലാണ്ടി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

/

കൊയിലാണ്ടി തക്കാര റെസിഡൻസിയിൽ വെച്ച് നടന്ന അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് കൊയിലാണ്ടി താലൂക്ക് സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് മസൂദ്. കെ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രവീൺ പെരുവട്ടൂർ അധ്യക്ഷനായി. അനുപമ ഷാജി സ്വാഗതവും അരവിന്ദൻ. കെ നന്ദിയും പറഞ്ഞു.

ജില്ലാ പ്രസിഡന്റ് അജയകുമാർ. ടി, സെക്രട്ടറി സതീശൻ. വി. കെ, ട്രഷറർ ഷാജി ചന്ദ്രൻ, വിമൻസ് വിംഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സിന്ധു പുതുശ്ശേരി, നോർത്ത് സോൺ സെക്രട്ടറി മനോജ് കുമാർ. കെ. കെ, നാനാശാന്ത്‌.പി, ശ്രീകുമാർ സി. പി, ജയപ്രകാശ്.സി, അബ്ദുൾ മജീദ്. കെ എന്നിവർ സംസാരിച്ചു

പുതിയ ഭാരവാഹികളായി അബ്ദുൾ മജീദ്. കെ (പ്രസിഡന്റ് ),അനുപമ ഷാജി (സെക്രട്ടറി), അരവിന്ദൻ.കെ (ട്രഷറർ), ദീപേഷ്.സി. കെ (വൈസ് പ്രസിഡന്റ്), ഷീനാ സന്തോഷ് ( ജോയിന്റ് സെക്രട്ടറി) എന്നിവരെയും ജില്ലാ കൗൺസിലർമാരായി സതീശൻ. വി.കെ, പ്രവീൺ പെരുവട്ടൂർ എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.