കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സാക്ഷരതാമിഷന്റെയും ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. ഒന്നാം വർഷവും രണ്ടാം വർഷവും കൂടി 99 പേരാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. കൊയിലാണ്ടി ഹയർ സെക്കണ്ടറി സ്കൂൾ, തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ എന്നീ പഠനകേന്ദ്രങ്ങളിൽ രണ്ടാം ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ്സുകൾ നടന്നിരുന്നത്.
ഈ വർഷത്തെ തുല്യതാ കോഴ്സുകൾക്കുള്ള റജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. 22 വയസ്സ് പൂർത്തിയായ പത്താം തരം പാസ്സായവർക്ക് ഹയർ സെക്കണ്ടറി തുല്യതക്കും ഏഴാം തരം പാസ്സായ 17 വയസ്സ് പൂർത്തിയായവർക്ക് പത്താം തരം തുല്യതക്കും റജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. കൊയിലാണ്ടി നഗരസഭയും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളും പദ്ധതിയിൽ ഉൾപ്പെടുത്തി കോഴ്സ് ഫീസ് നൽകി വരുന്നു. കൂടുതൽ വിവരങ്ങൾക്ക് നഗരസഭ, പഞ്ചായത്ത് പ്രേരക്മാരെ ബന്ധപ്പെടുക. 9846491389