കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം നടത്തി

/

കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം നടത്തി. ബഹു : നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു. പരിപാടി കൗൺസിലർ ടി. ചന്ദ്രിക സ്വാഗതവും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവകൊടി, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ, കൗൺസിലർ വി പി ഇബ്രാഹിം കുട്ടി, സുമതി കെ.എം, ഐ.സി.ഡി.എസ് സൂപ്പർവൈസർ റൂഫീല എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ഷബില കെ പദ്ധതി വിശദീകരണവും അനുഷ്‌മ നന്ദിയും പറഞ്ഞു. വികസന ഫണ്ടിൽ നിന്ന് 13 ലക്ഷം രൂപ ഇതിനായി ചിലവഴിച്ചു. 11 പേർക്ക് സ്കൂട്ടർ വിതരണം നടത്തി.

Leave a Reply

Your email address will not be published.