കോവിഡ് കാലത്ത് നിർത്തിയ റെയിൽകൺസെഷൻ പുനഃസ്ഥാപിക്കണമെന്നും, മുതിർന്നപൗരൻമാർക്ക് സൗജന്യ ഇൻഷുറൻസും – സീനിയർസൺ ഫോറം കൺവെൻഷൻ ആവശ്യപ്പെട്ടു

/

 

കോവിഡ് കാലത്ത് നിർത്തലാക്കിയ റെയിൽവെ കൺസെഷൻ ഉടനടി പുന:സ്ഥാപിക്കണമെന്നും, 70 കഴിഞ്ഞവർക്കുള്ള സൗജന്യ ഇൻഷുറൻസ് ഉടനെ നടപ്പിലാക്കണമെന്നും കേരള സീനിയർസൺ ഫോറം കൊയിലാണ്ടി മേഖല കൺവെൻഷൻ കേന്ദ്ര സർക്കാരിനോടും, സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ടു. അരിക്കുളം, ചേമഞ്ചേരി, തുറയൂർ തുടങ്ങി ഒമ്പതോളം യൂണിറ്റുകൾ ചേർന്നുള്ള കൊയിലാണ്ടി മേഖല കമ്മിറ്റി രൂപീകരണ കൺവെൻഷൻ പന്തലായനി ബി .ഇ .എം യു .പി സ്കൂളിൽ നടന്നു.

സംസ്ഥാന മുൻ സെക്രട്ടറി പൂതേരി ദാമോദരൻ നായർ ഉദ്ഘാടനം നിർവഹിച്ചു. ഇബ്രാഹിം തിക്കോടി അധ്യക്ഷത വഹിച്ചു .നവതിയോട് അടുത്ത് നിൽക്കുന്ന കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ട് എൻ .കെ പ്രഭാകരനെ ചടങ്ങിൽ ആദരിച്ചു .ജില്ലാ സെക്രട്ടറി കെ.എം ശ്രീധരൻ സംഘടന കാര്യങ്ങൾ വിശദീകരിച്ചു . ജില്ലാ വൈസ് പ്രസിഡണ്ട് ഈ.സി ബാലൻ, ജില്ലാ ജോ.സെക്രട്ടറി കെ.പി.വിജയ,അണേല ബാലകൃഷ്ണൻ, യു.പി കുഞ്ഞികൃഷ്ണൻ, ടി .പി രാഘവൻ ചേമഞ്ചേരി ,ചന്ദ്രൻ കരിപ്പാലി, ബാലൻകേളോത്ത്, അബൂബക്കർ പി .പി, കെ സുകുമാരൻ മാസ്റ്റർ, വി.എം രാഘവൻ, വി .പി രാമകൃഷ്ണൻ പൊയിൽക്കാവ് ,മാധവൻ ബോധി ,ശാന്തകുറ്റിയിൽ ,ഓ.കെ.വാസു,ഗോപാലൻ എം.കെ., എന്നിവർ സംസാരിച്ചു.എൻ. കെ പ്രഭാകരൻ സ്വാഗതവും പുഷ്പരാജൻ കൊയിലാണ്ടി നന്ദിയും രേഖപ്പെടുത്തി. . മേഖല ഭാരവാഹികളായി എൻ .കെ പ്രഭാകരൻ (പ്രസിഡണ്ട്) ടി .പി രാഘവൻ ചേമഞ്ചേരി (സെക്രട്ടറി) അണേല ബാലകൃഷ്ണൻ (ട്രഷറർ )എന്നിവരെ തെരെഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Previous Story

നടേരി പയർ വീട്ടിൽ മിത്തൽ ലീല അന്തരിച്ചു

Next Story

നിമിഷ പ്രിയയുടെ വധശിക്ഷ തടയാൻ വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് ഡോ ജോൺ ബ്രിട്ടാസ് എം പി

Latest from Koyilandy

ചെങ്ങോട്ടുകാവ് ഞാണംപൊയിൽ കണ്ടച്ചൻ കണ്ടി താഴെ കുനി ശൈലേഷ് കുമാർ അന്തരിച്ചു

ചെങ്ങോട്ടുകാവ്: ഞാണംപൊയിൽ കണ്ടച്ചൻ കണ്ടി താഴെ കുനി ശൈലേഷ് കുമാർ (34) അന്തരിച്ചു. നാരായണൻ നായരുടേയും ദാക്ഷായണിയുടേയും മകനാണ്. ഭാര്യ :

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 31 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 31 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ന്യൂറോളജി വിഭാഗം  ഡോ:അനൂപ് കെ 5.00

ആരോഗ്യ – വിദ്യാഭ്യാസ മേഖലയിലെ തകർച്ചക്കെതിരെ ആർ.എസ്.പി കൊയിലാണ്ടിയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

ആരോഗ്യ – വിദ്യാഭ്യാസ മേഖലയിലെ തകർച്ചക്കെതിരെ ആർ.എസ്.പി കൊയിലാണ്ടിയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. പൊളിച്ചു മാറ്റണമെന്ന് സർട്ടിഫൈ ചെയ്ത് നൽകിയ ആശുപത്രി

കൊയിലാണ്ടി പബ്ലിക് ലൈബ്രറി ചന്ദ്രശേഖരൻ തിക്കോടിയുടെ പുതിയ നോവലായ ‘മൂന്നു ജയിലുകൾ’ പുസ്‌തക ചർച്ച  സംഘടിപ്പിക്കുന്നു

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ചന്ദ്രശേഖരൻ തിക്കോടിയുടെ പുതിയ നോവലായ  മൂന്നു ജയിലുകൾ പുസ്‌തക ചർച്ച  സംഘടിപ്പിക്കുന്നു. 2025 ജൂലായ് 31

കാപ്പാട് കടലിൽ കാണാതായ കണ്ണൻകടവ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കാപ്പാട് കടലിൽ കാണാതായ കണ്ണൻകടവ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കാട്ടിലപ്പീടിക മുല്ലാണ്ടിയിൽ താമസിക്കും മുഹമ്മദ് ജാസിർ(22) ആണ് മരിച്ചത്. ഇന്ന് രാവിലെ