കോഴിക്കോട് റൂറൽ പോലീസിന്റെയും സി എസ് ടി മോണിറ്ററി കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. പരിപാടിയിൽ രക്ഷിതാക്കളും അധ്യാപകരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. പരിപാടിയുടെ അധ്യക്ഷൻ എസ് ഐ ജെബിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി സബ് ഇൻസ്പെക്ടർ ബിജു ആർ.സി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് മൊമെന്റോ വിതരണം ചെയ്തു. പരിപാടിയിൽ സംസ്ഥാന എസ് സി എസ് ടി ഉപദേശക സമിതി അംഗം വി ടി സുരേന്ദ്രൻ പി എം പി നടേരി എസ് ഐ ഗിരീഷ് കുമാർ കെ പി എസ് സി പി ഓ കരിം തുടങ്ങിയവർ വേദിയിൽ ആശംസ പ്രസംഗം നടത്തി.
