കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് ബിന്ദു എന്ന സ്ത്രീ മരണപ്പെട്ട സംഭവത്തിൽ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ പ്രതിഷേധ പ്രകടനവും ബസ് സ്റ്റാന്റ് പരിസരത്ത് മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. പ്രതിഷേധ പരിപാടി യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സമദ് നടേരി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട് ബാസിത്ത് മിന്നത്ത് അദ്ധ്യക്ഷനായി. മുനിസിപ്പൽ ലീഗ് പ്രസിഡണ്ട് കെ എം നജീബ്, സെക്രട്ടറി എ അസീസ് മാസ്റ്റർ, അൻവർ ഈയ്യഞ്ചേരി, ഹാഷിം വലിയമങ്ങാട്, ലത്തീഫ് ദാരിമി, ഷരീഫ് കൊല്ലം, വി നിസാം, നബീഹ്, വി ഫാഹിസ് സംസാരിച്ചു. അൻവർ വലിയമങ്ങാട് സ്വാഗതവും, സലാം നടേരി നന്ദിയും പറഞ്ഞു.
Latest from Koyilandy
ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടുവണ്ണൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ടും നടുവണ്ണൂർ ഗ്രാമ പഞ്ചായത് മുൻ മെമ്പറും പൊതു പ്രവർത്തകനുമായ അഷ്റഫ് മങ്ങര
കൊയിലാണ്ടി: അരങ്ങാടത്ത് മാവുള്ളിപ്പുറത്തൂട്ട് ശരൂപ് (37) അന്തരിച്ചു. അച്ഛൻ : പരേതനായ ബാബു. അമ്മ: പരേതയായ ശോഭ. സഹോദരൻ: ശനൂപ്. സഞ്ചയനം:
കൊയിലാണ്ടി: കുറുവങ്ങാട് പരേതനായ കാട്ടിൽ കുനി മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ പാത്തുമ്മ (81) അന്തരിച്ചു. മക്കൾ റസാഖ് (ബഹ്റൈൻ), അബ്ദുള്ള, ജമീല,
കൊയിലാണ്ടി: മാടാക്കര ചെറിയ രാരോത്ത് രമ (58) അന്തരിച്ചു. ഭർത്താവ് :ബാലൻ. മക്കൾ: നിജേഷ് (കുട്ടൻ ),നിഷ. മരുമക്കൾ: അജിത്ത്, ശരണ്യ.
നടുവത്തൂർ : നടേരിക്കടവ് ഉള്ളാടേരി റഫ്സിന (38) അന്തരിച്ചു. പിതാവ്: വടക്കര ഹുസൈൻ ( തെരുവത്തക്കടവ്) ഉമ്മ : സൈനബ. ഭർത്താവ്