നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാന്ത്വന അദാലത്ത് 2025 ജൂലൈ 21ന് കൊയിലാണ്ടി ടൗൺ ഹാളിൽ

/

നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാന്ത്വന അദാലത്ത് 2025 ജൂലൈ 21ാം തീയതി രാവിലെ 10 മണി മുതൽ 3 മണി വരെ കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കും. അദാലത്ത് നടക്കുന്ന തീയതിയുടെ രണ്ട് ദിവസം മുമ്പ് വരെ അപേക്ഷിക്കാം.  മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം ഉണ്ടാവുക. www.norkaroots.org എന്ന വെബ്സൈറ്റ് വഴി സാന്ത്വന ധനസഹായത്തിന് രജിസ്റ്റർ ചെയ്യാവുന്നതാണ്. *മുമ്പ് അപേക്ഷ നൽകിയവരോ അപേക്ഷ നിരസിക്കപ്പെട്ടവരോ പുതുതായി അപേക്ഷികേണ്ടതില്ല. പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസികൾക്കുള്ളതാണ് സാന്ത്വന പദ്ധതി.

♦️പദ്ധതി ആനുകൂല്യങ്ങൾ
1️⃣ മരണാനന്തര സഹായം. പരമാവധി 1 ലക്ഷം രൂപ

2️⃣ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവർക്ക് പരമാവധി അമ്പതിനായിരം രൂപ.

3️⃣ അംഗവൈകല്യ പരിഹാരത്തിനായി കൃത്രിമ കാൽ, ഊന്നു വടി , വീൽചെയർ എന്നിവ വാങ്ങുന്നതിന് പരമാവധി 10,000 രൂപ.

4️⃣ പെൺമക്കളുടെ വിവാഹത്തിന് പരമാവധി 15,000 രൂപ വീതം.

 

🔶യോഗ്യത🔶

1️⃣ വാർഷിക കുടുംബ വരുമാനം 1.5 ലക്ഷം രൂപ.

2️⃣ മിനിമം രണ്ട് വർഷം പ്രവാസിയായിരിക്കണം.

3️⃣ തിരിച്ചെത്തിയതിന് ശേഷം പ്രവാസിയായിരുന്ന കാലയളവിന് ഉള്ളിലോ 10 വർഷത്തിനുള്ളിലോ( ഏതാണോ കുറവ്) അപേക്ഷ സമർപ്പിക്കണം.
ഉദാഹരണത്തിന്, മൂന്നുവർഷം വർഷം പ്രവാസ ജീവിതം നയിച്ച ആൾ പ്രവാസ ജീവിതം അവസാനിപ്പിച്ച് മൂന്ന് വർഷത്തിനുള്ളിലും പത്ത് വർഷത്തിന് മേലെ പ്രവാസ ജീവിതം നയിച്ചവർക്ക് പത്ത് വർഷം വരെയും ഈ പദ്ധതിയിൽ അപേക്ഷിക്കാവുന്നതാണ്.

4️⃣ ഈ ആനുകൂല്യങ്ങൾക്ക് അർഹത ഒറ്റത്തവണ മാത്രമായിരിക്കും .
മുമ്പ് അപേക്ഷ നൽകിയവരോ അപേക്ഷ നിരസിക്കപ്പെട്ടവരോ പുതുതായി അപേക്ഷിക്കേണ്ടതില്ല.

അപേക്ഷിക്കാൻ ആവശ്യമായ പൊതു രേഖകൾ
1.എല്ലാ പാസ്പോർട്ടുകളും
2. അപേക്ഷകന്റെ വരുമാന സർട്ടിഫിക്കറ്റ്
3. റേഷൻ കാർഡ്
4. ആധാർ കാർഡ്
5. സേവിങ്സ് ബാങ്ക് പാസ് ബുക്ക്
6. ഫോട്ടോ
ഇവ കൂടാതെ ഓരോ പദ്ധതിക്കും പ്രത്യേകം രേഖകൾ ആവശ്യമാണ്
A.ചികിത്സ :
1. മെഡിക്കൽ സർട്ടിഫിക്കറ്റ്
2. ഡിസ്ചാർജ് സമ്മറിയും മെഡിക്കൽ ബില്ലുകളും
3. പൊതു രേഖകൾ( മുകളിൽ കൊടുത്തിട്ടുണ്ട്)
B.മരണാനന്തരം:
1. ഡെത്ത് സർട്ടിഫിക്കറ്റ്
2. പുനർവിവാഹം ചെയ്തിട്ടില്ല സർട്ടിഫിക്കറ്റ്
3. കുടുംബാംഗങ്ങളുടെ പേര് ഒരേ റേഷൻ കാർഡിൽ ഇല്ലെങ്കിൽ ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ്
4. പൊതു രേഖകൾ (മുകളിൽ കൊടുത്തിട്ടുണ്ട്)
5. മക്കളുടെ മരണാനന്തര ധനസഹായത്തിനുള്ള അപേക്ഷകർ ലീഗൽ ഹയർ ഷിപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കണം ഈ സമയത്ത് പുനർവിവാഹം ചെയ്തിട്ടില്ല എന്ന സർട്ടിഫിക്കറ്റ് ആവശ്യമില്ല
C. വിവാഹം:
1. പൊതു രേഖകൾ (മുകളിൽ കൊടുത്തിട്ടുണ്ട്)
2. വിവാഹ സർട്ടിഫിക്കറ്റ്
കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനും 8281004911,7012609608,04952304882/85 നമ്പറിൽ വിളിക്കാവുന്നതാണ്.

Leave a Reply

Your email address will not be published.

Previous Story

ഏഞ്ഞിലാടി മുസ്സയുടെ 18ാം ചരമവാർഷികത്തോടനുബന്ധിച്ച് പയ്യോളി ശാന്തി പാലിയേറ്റിവ് ക്ലിനിക്കിന് ഭക്ഷ്യധാന്യ കിറ്റും ഡയാലിസ് രോഗികൾക്കുള്ള ധനസഹായവും വിതരണം ചെയ്തു

Next Story

ലയൺസ് ഡിസ്ട്രിക്റ്റ് 318 E 2025-26 വർഷത്തെ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Latest from Koyilandy

ക്ഷീര വികസന വകുപ്പ് പദ്ധതികളില്‍ അപേക്ഷിക്കാം

ക്ഷീര വികസന വകുപ്പിന്റെ പുല്‍കൃഷി വികസനം, മില്‍ക്ക് ഷെഡ് പദ്ധതി വികസനം, ഡെയറി ഫാം ഹൈജീന്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയവയിലേക്ക് അപേക്ഷ

കൊയിലാണ്ടി ബി.ഇ.എം യു.പി സ്കൂളിലെ പരിസ്ഥിതി ക്ലബ് ‘ഗ്രീൻ ഫോർ യു’ വിൻ്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ഡേ ആചരിച്ചു

കൊയിലാണ്ടി ബി.ഇ.എം യു.പി സ്കൂളിലെ പരിസ്ഥിതി ക്ലബ് ‘ഗ്രീൻ ഫോർ യു’ വിൻ്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് കൊയിലാണ്ടിയിലെ പ്രഗൽഭ ഇ.എൻ.ടി

സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ലഹരി വിരുദ്ധ പ്രതിജ്ഞയും യൂണിറ്റ് കൺവെൻഷനും നടത്തി

കൊയിലാണ്ടി: സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ലഹരിവിരുദ്ധ പ്രതിജ്ഞയും യൂണിറ്റ് കൺവെൻഷനും നടത്തി. കൺവെൻഷൻ വനിതാ പ്രാതിനിധ്യം കൊണ്ട് ഏറെ

സ്കൂൾ മെസ്സിന് പാചകക്കാരിയെ ദിവസ വേതന അടിസ്ഥാനത്തിൽ നിയോഗിക്കുന്നു

കൊയിലാണ്ടി ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈ സ്കൂളിൽ സ്ഥിരം പാചകക്കാർ ലീവ് ആകുന്ന സാഹചര്യത്തിൽ, സ്കൂൾ മെസ്സിന്റെ പ്രവർത്തനം തടസമില്ലാതെ