ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും യാത്രയയപ്പും സംഘടിപ്പിച്ചു

/

അരിക്കുളം :കെ പി എം എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന ചടങ്ങും സര്‍വീസില്‍ നിന്ന് വിരമിച്ച ഇ.സുബൈര്‍ ,അഷ്‌റഫ് പുളിയനാട്, എന്നിവര്‍ക്കുള്ള യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചു.സാഹിത്യകാരന്‍ ഡോ.സോമന്‍ കടലൂര്‍ ഉദ്ഘാടനം ചെയ്തു.എ.കെ.എന്‍ അടിയോടി അധ്യക്ഷയായി. ഹെഡ്മാസ്റ്റര്‍ കെ.പി.അബ്ദുറഹിമാന്‍,ടി.പി.കുഞ്ഞിമായന്‍,എന്‍.കെ.ബീരാന്‍ ഹാജി, പ്രിന്‍സിപ്പല്‍ ഷഫീഖ് അലി,പി.കെ.അബ്ദുല്‍ അസീസ്,വി.സി.ഷാജി,സി.എം ഷിജു,സ്റ്റാഫ് സെക്രട്ടറി കെ.അഞ്ചു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.