കൊയിലാണ്ടി: സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ലഹരിവിരുദ്ധ പ്രതിജ്ഞയും യൂണിറ്റ് കൺവെൻഷനും നടത്തി. കൺവെൻഷൻ വനിതാ പ്രാതിനിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായി. വയോജനങ്ങൾ അവഗണിക്കപ്പെടാനുള്ളതല്ല പരിഗണിക്കപ്പെടാനുള്ളതാണെന്നും, റെയിൽവേ കൺസഷനും, വയോജന ഇൻഷുറൻസും എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും യോഗം സർക്കാരുകളോട് ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡണ്ട് കെ .വി ബാലൻ കുറുപ്പ് ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് എൻ. കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.സു കുമാരൻ മാസ്റ്റർ രാസലഹരി നിർമാർജനത്തെ കുറിച്ചും, ജില്ലാ കമ്മിറ്റി മെമ്പറും, എഴുത്തുകാരനുമായ ഇബ്രാഹിം തിക്കോടി ‘വയോജന പീഡനം വരുന്ന വഴിയും, തട്ടി മാറ്റി ഉയരാനുള്ള ഇടങ്ങളും’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തി.
സെക്രട്ടറി എൻ.പുഷ്പരാജൻ, വനിതാ ഫോം സെക്രട്ടറി ഇ.വി. പൊന്നമ്മ ടീച്ചർ, കൗൺസിലർ പി. രത്നവല്ലി ടീച്ചർ, മുൻ ജില്ലാ പ്രസിഡണ്ട് കെ. ബാലകൃഷ്ണൻ മാസ്റ്റർ, സംസ്ഥാന കൗൺസിലർ ഇ.അശോകൻ, ജില്ലാ കൗൺസിലർ അണേല ബാലകൃഷ്ണൻ മാസ്റ്റർ, കുസുമലത ടീച്ചർ, പി .എം രാഘവൻ മാസ്റ്റർ, അഡ്വ. മുഹമ്മദലി എന്നിവർ സംസാരിച്ചു. തുടർന്ന്, സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.