വായന പക്ഷാചരണത്തിന് കെ.എം.എസ് ലൈബ്രറിയിൽ തുടക്കമായി. മേലൂർ കെ.എം എസ് ലൈബ്രറിയിൽ പഞ്ചായത്ത് സമിതി അംഗം കെ. മധു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേലൂർ എൽപി സ്കൂളുമായി ചേർന്നു നടന്ന പരിപാടിയിൽ അരുൺ മാസ്റ്റർ ചെറുവലം സ്വാഗതം പറഞ്ഞു. ലൈബ്രറി വനിതാവേദി കൺവീനർ പി. ഉഷ അദ്ധ്യക്ഷനായി. പി ടി എ പ്രസിഡൻ്റ് നന്ദി രേഖപ്പെടുത്തി.
