മേലൂർ കെ.എം. എസ് ലൈബ്രറി യോഗാ ദിനാചരണം നടത്തി

/

മേലൂർ കെ.എം. എസ് ലൈബ്രറി യോഗാ ദിനാചരണം നടത്തി. യോഗ കേന്ദ്രമായ കെ.എം എസ് ലൈബ്രറി ഹാളിൽ മുൻ
എം.എൽ എ പി .വിശ്വൻ ഉദ്ഘാടനം നിർവ്വഹിച്ചു. യോഗാചാര്യനായ ശ്രീ. അഭിജിത്തിനെ പഞ്ചായത്ത് വൈസ് പ്രസിഡൻറും താലൂക്ക് സെക്രട്ടരിയുമായ പി.വേ ണു പൊന്നാട അണിയിച്ച് ആദരിച്ചു. മേലൂർ യോഗ ഗ്രാമത്തിലെ പഠിതാക്കൾ ചേർന്ന് ഉപഹാരസമർപ്പണം നടത്തി.

തുടർന്ന് അഭിജിത്തി ൻ്റെ നേതൃത്വത്തിൽ യോഗാ പ്രദർശനവും, നിത്യ ജീവിതത്തിൽ യോഗയുടെ ഗുണങ്ങൾ എന്ന ക്ലാസും നടന്നു. ലൈബ്രറി കൗസിൽ അംഗം എൻ വി. ബാലൻ പങ്കെടുത്തു. ലൈബ്രറി സെക്രട്ടറി പി.സി. സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് 
എ പി ശ്രീധരൻ അദ്ധ്യക്ഷനായി. കെ. കെ.ദിലേഷ്, പ്രസൂന എന്നിവർ ആശംസകൾ നേർന്നു. പി. ഉഷ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.