കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം ട്രസ്റ്റിബോര്ഡ് ചെയര്മാനും സാംസ്ക്കാരിക പ്രവര്ത്തകനും ചില്ല’ സാംസ്ക്കാരിക മാസികയുടെ പത്രാധിപരുമായ കൊല്ലം ശാന്തി സദനില് ഇളയിടത്ത് വേണുഗോപാല്(82) അന്തരിച്ചു.കേരള മദ്യവര്ജ്ജന സമിതി സംസ്ഥാന പ്രസിഡന്റ് ,ശാന്തിസേനാ കൗണ്സില് സംസ്ഥാന ചെയര്മാന്, സ്വാമി വിവേകാനന്ദ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കള്ച്ചര് അംഗം എന്നീ നിലകളില് പ്രവര്ത്തിച്ചിരുന്നു. മദ്യത്തിനും ലഹരിപദാര്ഥങ്ങള്ക്കുമെതിരെയുള്ള പ്രവര്ത്തനങ്ങള് ദേശീയ ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു ഇളയിടത്ത് വേണുഗോപാല്. ലോക്നായക് ജയപ്രകാശ് നാരായണുമൊത്ത് ബംഗ്ലാദേശില് സമാധാന പ്രവര്ത്തനത്തിലും അഭയാര്ഥി പുനരധിവാസ ക്യാമ്പിലും പ്രവര്ത്തിച്ചു. ബംഗ്ലാദേശ് അഭയാര്ഥികള്ക്കായി ദിഗ്ബേരിയ ക്യാമ്പില് ചെയ്ത സേവനത്തിന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ബഹുമതിപത്രം വേണുഗോപാലിന് ലഭിച്ചിട്ടുണ്ട്. തീക്കനല്പ്പാതയിലൂടെ ഒരു യാത്ര’ പ്രധാന കൃതിയാണ്. ഭാഷാ സമന്വയവേദി അവാര്ഡ്, കേരള മഹാത്മജി സാംസ്കാരികവേദി അവാര്ഡ് എന്നിവ നേടി. താമരക്കുളത്തില് കുഞ്ഞിരാമന്നായരുടെയും കൊല്ലം ഇളയിടത്ത് ശ്രീദേവിക്കുട്ടി അമ്മയുടെയും മകനാണ്
ഭാര്യ: ജലജ. മക്കള്: ശാന്തി വിനോദ്കുമാര്, പ്രശാന്ത് വേണുഗോപാല്.
Latest from Koyilandy
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില് തൃക്കാര്ത്തിക സംഗീതോത്സവം നവംബര് 27 മുതല് ഡിസംബര് നാല് വരെ ആഘോഷിക്കും. 27ന് വൈകീട്ട് അഞ്ച്
നടുവത്തൂർ പഴയനമീത്തൽ ദേവി (92) അന്തരിച്ചു. ഭർത്താവ് : പരേതനായ കുഞ്ഞിക്കണ്ണൻ (എളാട്ടേരി ). മക്കൾ : രാമകൃഷ്ണൻ ( മുൻ
മുചുകുന്ന് നടുവിലക്കണ്ടി പാർവ്വതി അമ്മ (93) ( ചൂരക്കാട്ട്) അന്തരിച്ചു. ഭർത്താവ് : പരേതനായ കുഞ്ഞികൃഷൻനായർ. മകൾ : ശാരദ. മരുമകൻ
ചെങ്ങോട്ടുകാവ് പഞ്ചായത്ത്, യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടിയുടെ ഭാഗമായി പൊതുസമ്മേളനം നടത്തി. കലോപൊയിൽ നിന്നും, ലക്ഷംവീട് പരിസരത്തു നിന്നും ആരംഭിച്ച രണ്ട്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ :







