വീട്ടിലേക്ക് ചെളിവെള്ളം കുത്തിയൊലിക്കുന്നു; റോഡിൻ്റെ അശാസ്ത്രീയ നിർമാണത്തിനെതിരെ അരിക്കുളം പറമ്പത്ത് ഇന്ന് യു ഡി എഫ് പ്രതിഷേധം

/

 

കൊയിലാണ്ടി: റോഡിൻ്റെ അശാസ്ത്രീയ നിർമാണം കാരണം വീട്ടിലേക്ക് ചെളിവെള്ളം കുത്തിയൊലിക്കുന്നത് കുടുംബത്തിനെ ദുരിതത്തിലാക്കുന്നു. അരിക്കുളം പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് പറമ്പത്ത് നമ്പൂരികണ്ടി അഷറഫിന്റെ വീട്ടിലേക്കാണ് കനത്ത മഴയിൽ റോഡിൽ നിന്നും ചെളിവെള്ളം ഒഴുകുന്നത്. മലിന ജലം നിറഞ്ഞതിനാൽ വീടും പരിസരവും വ്യത്തിഹീനമാവുകയാണ്. നമ്പൂരികണ്ടി – പുളിക്കിലാട്ട് റോഡ് പുതുതായി ടാറിങ്ങ് ചെയ്തെങ്കിലും റോഡിനിരുവശവും ഓവുചാൽ നിർമ്മിച്ചിരുന്നില്ല. ഇതു കാരണം റോഡിലൂടെ ചെളിവെള്ളം പരന്നൊഴുകി വീട്ടിലേക്ക് കയറുകയാണ്.

പറമ്പത്ത് – പാറക്കുളങ്ങര റോഡിന്റെ എല്ലാ ഭാഗത്ത് നിന്നും ഒഴുകി എത്തുന്ന വെള്ളം ഈ പോക്കറ്റ് റോഡിലൂടെ ആയിരുന്നു ഒഴുകിരുന്നത്. ഈ റോഡ് മെറ്റൽ ചെയ്ത് ഉയർത്തിയതിനാൽ പ്രധാന റോഡിൽ വെള്ളം കെട്ടി കിടന്ന് വീട്ടിലേക്ക് ഒഴുകുകയാണ്. വെള്ളം കുത്തിയൊലിച്ച് എത്തുന്നതിനാൽ റോഡ് പൊട്ടിപൊളിയാനും തുടങ്ങിയിട്ടുണ്ട്. റോഡിൽ നിന്നും ചെളി വെള്ളം വീട്ടിലേക്ക് ഒഴുകുന്ന പ്രശ്നം കുടുംബവും യു ഡി എഫ് നേതാക്കളും വാർഡ് മെമ്പറെ അറിയിച്ചെങ്കിലും യാതൊരു നടപടിയും എടുത്തില്ല. ഇതിനെതിരെ ശക്തമ സമരം നടത്താൻ യു ഡി എഫ് പന്ത്രണ്ടാം വാർഡ് കമ്മിറ്റി തീരുമാനിച്ചു. അശാസ്ത്രീയ റോഡ് നിർമാണത്തിനെതിരെ ഇന്ന് വൈകിട്ട് 4 മണിക്ക് റോഡിൽ വാഴ നട്ട് പ്രതിഷേധിക്കാൻ യു ഡി എഫ് വാർഡ് കമ്മിറ്റി തീരുമാനിച്ചു. ശ്രീധരൻ കണ്ണമ്പത്ത് അധ്യക്ഷത വഹിച്ചു.
സജീർ സി കെ, പി കെ കെ ബാബു, ഫൈസൽ , കെ കെ ലത്തീഫ്, വി പി കെ അഷറഫ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

‘തകർത്തെറിയാം ലഹരിയെ’; കേരള പൊലീസിന്റെ പ്രധാന അറിയിപ്പ്

Next Story

എല്ലാ കിടപ്പുരോഗികള്‍ക്കും പരിചരണം, കേരള കെയര്‍, നിര്‍ണായക ചുവടുവയ്പ്പുമായി കേരളം

Latest from Koyilandy

പോസിറ്റീവ് കമ്യൂൺ കൊയിലാണ്ടി ചാപ്റ്റർ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പരിശീലകർ, മന:ശാസ്ത്രജ്ഞർ, കൗൺസിലർമാർ, അധ്യാപകർ എന്നിവരുടെ കേരളത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ പോസിറ്റീവ് കമ്യൂൺ കൊയിലാണ്ടിയിൽ ചാപ്റ്റർ രൂപീകരിച്ചു. പരിശീലന

ഉമ്മൻചാണ്ടി ജനഹൃദയങ്ങളിൽ ജീവിച്ച മുഖ്യമന്ത്രി: മുല്ലപ്പള്ളി

കൂടെ നടന്നവരും കൂടെ കഴിഞ്ഞവരും അടങ്ങുന്ന ആയിരങ്ങളുടെ അനുഭവങ്ങൾ കൂടി ചേരുമ്പോഴാണ് ഉമ്മൻ ചാണ്ടിയുടെ ജീവിത കഥ പൂണ്ണമാകുന്നതെന്ന് മുൻ കെ

ദേശീയപാത നിർമാണം അനാസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

കൊയിലാണ്ടി: ദേശീയപാത നിർമ്മാണ പ്രവർത്തിയിലെ അപാകത പരിഹരിക്കുക, റോഡുകൾ ഗതാഗത യോഗ്യമാക്കുക, അപകടത്തിൽപെടുന്നവർക്ക്‌ സർക്കാർ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്

ആംബുലൻസ് വേണ്ടെന്ന് വെച്ച ബ്ലോക്ക് പഞ്ചായത്ത് നടപടി പുന:പരിശോധിക്കണം : യു.ഡി.എഫ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മറ്റി

വടകര എം.പി.ഷാഫി പറമ്പിലിൻ്റെ ആസ്തിവികസന ഫണ്ടിൽ നിന്നും പേരാമ്പ്രഗവ: താലൂക്ക് ആശുപത്രിക്കു അനുവദിച്ച ആംബുലൻസ് ആവർത്തനച്ചിലവുകൾക്കു ഫണ്ടില്ല എന്ന കാരണം കണ്ടെത്തി

സി പി ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി നാദാപുരത്ത് ലഹരിയ്ക്കെതിരെ കൂട്ട നടത്തം സംഘടിപ്പിച്ചു

സി പി ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി മാറി നടക്കാം രാസലഹരിയിൽ നിന്ന് എന്ന സന്ദേശമുയർത്തി നാദാപുരത്ത് ലഹരിയ്ക്കെതിരെ കൂട്ടനടത്തം