ചെങ്ങോട്ടുകാവ്-വെങ്ങളം റോഡ് കടന്നു കിട്ടാന്‍ പെടാപ്പാട്,എന്ന് തീരും ഈ യാത്രാ ദുരിതം

/

 

കൊയിലാണ്ടി: ദേശീയ പാതാ നിര്‍മ്മാണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്ന ചെങ്ങോട്ടുകാവ്, പൊയില്‍ക്കാവ്,പൂക്കാട്,തിരുവങ്ങൂര്‍ വെങ്ങളം വരെ എന്നും ഗതാഗത കുരുക്ക്. രാവിലെ തുടങ്ങുന്ന ഗതാഗത തടസ്സം ഉച്ചയോടെ തീരുമെങ്കിലും, വൈകീട്ട് മുതല്‍ വീണ്ടും ഗതാഗതം വഴി മുട്ടും.പൊയില്‍ക്കാവില്‍ അടിപ്പാത നിര്‍മ്മിച്ചിടത്ത് ഇരു വശത്തും റോഡ് നിര്‍മ്മാണം ഒട്ടും പുരോഗമിച്ചിട്ടില്ല. മഴക്കാലത്തിന് മുമ്പാണ് ഇവിടെ റോഡിന്റെ അസ്ഥിവാരമിട്ടത്. മഴ പെയ്തു തുടങ്ങിയതോടെ പണികളെല്ലാം നിലച്ചു. സര്‍വ്വീസ് റോഡിലൂടെയാണ് വാഹനങ്ങളെല്ലാം പോകുന്നത്.
ചെങ്ങോട്ടുകാവില്‍ റെയില്‍വേ മേല്‍പ്പാലം ഇറങ്ങി വരുന്ന വാഹനങ്ങള്‍ നേരെ വന്നു വീഴുന്നത് ഗതാഗത കുരുക്കിലാണ്.ചേലിയ ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങള്‍ ചെങ്ങോട്ടുകാവ് ടൗണിലേക്ക് എത്തുന്നതോടെ ദേശീയ പാത സ്തംഭിക്കും. ചേലിയയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കൊയിലാണ്ടി വരെ പോകണമെങ്കില്‍ പൊയില്‍ക്കാവില്‍ പോയി തിരിഞ്ഞു വരണം. ചെങ്ങോട്ടുകാവിലെ ട്രാഫിക് ബ്ലോചെങ്ങോട്ടുകാവ്-വെങ്ങളം റോഡ് കടന്നു കിട്ടാന്‍ പെടാപ്പാട്,എന്ന് തീരും ഈ യാത്രാ ദുരിതംക്കില്‍ നിന്ന് രക്ഷപ്പെടുന്ന വാഹനങ്ങള്‍ പൊയില്‍ക്കാവില്‍ എത്തുമ്പോള്‍ വീണ്ടും കുരുക്കില്‍പ്പെടും. പൊയില്‍ക്കാവില്‍ എത്തിയാല്‍ അല്‍പ്പ ദൂരം പുതുതായി നിര്‍മ്മിച്ച പാതയിലൂടെ പോകാം. പൂക്കാട് റജിസ്ട്രാര്‍ ഓഫീസിന് സമീപമെത്തുമ്പോള്‍ വീണ്ടും സര്‍വ്വീസ് റോഡിലൂടെ വേണം യാത്ര. ഇവിടുന്ന വെറ്റിലപ്പാറ വരെ സര്‍വ്വീസ് റോഡിലൂടെ പോയാല്‍ പിന്നീട് തിരുവങ്ങൂര്‍ കാലിത്തീറ്റ ഫാക്ടറിയ്ക്ക് സമീപമെത്തിയാല്‍ വീണ്ടും സര്‍വ്വീസ് റോഡിലേക്ക് ഇറങ്ങണം. തിരുവങ്ങൂര്‍ മുതല്‍ വെങ്ങളം വരെ സര്‍വ്വീസ് റോഡിലൂടെ പോയി വെങ്ങളം വഴി കോഴിക്കോട്ടേക്ക് പോകണം. കോഴിക്കോട് നിന്ന് വരുന്ന വാഹനങ്ങള്‍ വെങ്ങളം മുതല്‍ പൂക്കാട് കഴിയും വരെ സര്‍വ്വീസ് റോഡിലൂടെയാണ് വരേണ്ടത്. ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷന്‍ കഴിഞ്ഞാല്‍ വീണ്ടും സര്‍വ്വീസ് റോഡിലൂടെ വരെ ചെങ്ങോട്ടുകാവ് മേല്‍പ്പാലം വരെ പോകണം. സര്‍വ്വീസ് റോഡില്‍ കുഴികള്‍ രൂപം കൊണ്ടതാണ് എല്ലാ ദുരിതങ്ങള്‍ക്കും കാരണം. അതു മാത്രവുമല്ല ദീര്‍ഘ ദൂര ബസ്സുകളും ഇരു ചക്ര വാഹനക്കാരും വരി തെറ്റിച്ച് സര്‍വ്വീസ് റോഡിലൂടെ സഞ്ചരിക്കുന്നതും യാത്രാ ദുരിതത്തിന് ഇടയാക്കുന്നു. മഴ പെയ്തതോടെ സര്‍വ്വീസ് റോഡിലെ കുഴികള്‍ വലിയ വാരി കുഴികളായി രൂപം കൊണ്ടിരിക്കുകയാണ്. ഈ കുഴികളില്‍ അകപ്പെട്ടാല്‍ വാഹനങ്ങള്‍ക്കൊന്നും മുന്നോട്ട് പോകാനാവില്ല.

വൈകീട്ട് സ്‌കൂളുകളും ഓഫീസുകളും മറ്റ് തൊഴില്‍ സ്ഥാപനങ്ങളും വിട്ട് വരുന്നവര്‍ വീട് പിടിക്കാന്‍ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. ജീവിതത്തിന്റെ നല്ലൊരു ഭാഗം ഗതാഗത കുരുക്കില്‍പ്പെട്ട് പ്രയാസമനുഭവിക്കുകയാണ്. ഇതിനിടയില്‍ രോഗികളെയും കൊണ്ടു പോകുന്ന ആംബുലന്‍സുകളും അകപ്പെടുന്നുണ്ട്. സര്‍വ്വീസ് റോഡുകള്‍ മോശമായതിനാല്‍ കാറുകളും ചെറു വാഹനങ്ങളും മെല്ലെയാണ് പോകുന്നത്.
ദേശീയ പാത ആരറ വരിയില്‍ വികസിപ്പിക്കുന്ന പ്രവൃത്തി സമയ ബന്ധിതമായി പൂര്‍ത്തിയാക്കുകയാണ് അടിയന്തിരമായി വേണ്ടത്. അടിപ്പാതകളും മേല്‍പ്പാതകളും നിര്‍മ്മിച്ചിടത്ത് പ്രത്യേക പരിഗണന നല്‍കി റോഡ് പണി വേഗത്തിലാക്കണം. റോഡ് നിര്‍മ്മാണം നിലച്ച സ്ഥങ്ങളില്‍ കൂടുതല്‍ തൊഴിലാളികളെയും മേല്‍നോട്ടത്തിനായി മറ്റ് ജീവനക്കാരെയും നിയമിക്കണം. എന്നാല്‍ ഇക്കാര്യത്തില്‍ റോഡ് നിര്‍മ്മാണം കരാര്‍ ഏറ്റെടുത്ത വാഗഡ് കമ്പനി ഒന്നും ചെയ്യുന്നില്ല. അവരെ കൊണ്ട് പണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ അധികൃതരോ ഹൈവേ ഉദ്യോഗസ്ഥരോ ശ്രദ്ധിക്കുന്നുമില്ല.
ചെങ്ങോട്ടുകാവില്‍ പുതുതായി നിര്‍മ്മിച്ച അണ്ടര്‍പാസിന് സമീപം സര്‍വ്വീസ് റോഡ് രണ്ട് വരിയില്‍ വികസിപ്പിക്കണം. ഇവിടെ റോഡരികിലുളള ട്രാന്‍സ്‌ഫോര്‍മറും ഇലകട്രിക് പോസ്റ്റുകളും മാറ്റി സ്ഥാപിക്കണം. ഓവ് ചാലിന് മുകളിലിട്ട സ്ലാബുകള്‍ക്ക് വേണ്ടത്ര ബലം ഇല്ല. വലിയ വാഹനങ്ങള്‍ പോകുമ്പോള്‍ സ്ലാബ് തകര്‍ന്നും അപകടമുണ്ടാക്കുന്നുണ്ട്. പൊയില്‍ക്കാവ് ഭാഗത്ത് ഓവുചാലിന് മുകളിലിട്ട സ്ലാബുകള്‍ പൊട്ടി തകര്‍ന്നത് മാറ്റിയിട്ടില്ല. തിരക്കേറിയ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ വരി തെറ്റി ഓടാതിരിക്കാന്‍ സ്ഥിരമായി പോലീസിനെ നിയോഗിക്കണം.വാഹനങ്ങള്‍ കുത്തി തിരുകി ഓടുന്നതാണ് കുരുക്കഴിയാന്‍ സമയമെടുക്കുന്നത്. കുഴികള്‍ കോണ്‍ക്രീറ്റ് മിശ്രിതമുപയോഗിച്ച് അടയ്ക്കുകയും വേണം.

Leave a Reply

Your email address will not be published.

Previous Story

ജൂലൈ ഒന്നു മുതല്‍ പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

Next Story

കണയങ്കോട് വരകുന്നുമ്മൽ (മൈത്രി റോഡ് ) ശ്രീധരൻ അന്തരിച്ചു

Latest from Koyilandy

കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്ര സമ്പത്ത് കൈകാര്യം ചെയ്യൽ: സമഗ്ര പരിശോധന വേണമെന്ന് ക്ഷേത്രക്ഷേമ സമിതി

കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രത്തിലെ സ്വർണ്ണം, വെള്ളി ഉരുപ്പടികളും കോടികളുടെ സ്ഥിര നിക്ഷേപവും കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സമഗ്രമായ പരിശോധന വേണമെന്നും, ക്ഷേത്ര

കുറുവങ്ങാട് വൈദ്യുതി ലൈനിലേക്ക് ചാഞ്ഞു നിന്ന ഉണങ്ങിയ തെങ്ങ് കെ എസ് ഇ ബി ജീവനക്കാര്‍ മുറിച്ചു മാറ്റി

കൊയിലാണ്ടി നഗരസഭയില്‍ കുറുവങ്ങാട് വാര്‍ഡ് 25 ല്‍ ചാമരിക്കുന്നുമ്മല്‍ വൈദ്യുതലൈനിലേക്ക് ചാഞ്ഞു നിന്ന ഉണങ്ങിയ തെങ്ങ് മുറിച്ചു മാറ്റി. കെ. എസ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 04 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 04 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ 3:30

പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നത് എ ഡി എമ്മാണെന്ന് മുന്‍ ചേമഞ്ചേരി പഞ്ചായത്ത് സെക്രട്ടറി

പെട്രോള്‍ പമ്പിന് എന്‍ ഒ സി നല്‍കുന്നത് എ ഡി എമ്മാണെന്ന് മുന്‍ ചേമഞ്ചേരി പഞ്ചായത്ത് സെക്രട്ടറി അനില്‍ കുമാര്‍ പ്രതികരിച്ചു.

കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും, പൊങ്കാല സമർപ്പണവും, വിദ്യാരംഭവും നടന്നു

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശ്രീമദ്‌ദേവി ഭാഗവത നവാഹ പാരായണം, പൊങ്കാല സമർപ്പണം, വിദ്യാരംഭം എന്നിവ ഭക്തിപൂർവ്വം