കൊയിലാണ്ടി ജി വി എച്ച് എസ് എസിൽ അകം സാംസ്കാരിക വേദി വായന വാരാചരണം സംഘടിപ്പിച്ചു

/

 

കൊയിലാണ്ടി: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അകം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായന വാരാചരണം കവി എം പി അനസ് ഉദ്ഘാടനം ചെയ്തു. മികച്ച പുസ്തകങ്ങൾ ജീവിത വിജയത്തിൻ്റെ വഴികാട്ടികളാണെന്നും വായന സർഗാത്മക പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ മ്യൂസിക് ക്ലബ്ബ് ഗായകനും ഗാന രചയിതാവുമായ കെ ജെ മനോജ് ഉദ്ഘാടനം ചെയ്തു. സംഗീതം മനുഷ്യ മനസിനെ വിമലീകരിക്കുകയും ആർദമാക്കുകയും ചെയ്യുന്നു. സംഗീതം പഠിക്കുന്നതും ആസ്വദിക്കുന്നതും തിന്മകളിൽ നിന്നും മനുഷ്യനെ അകറ്റുമെന്നും കെ ജെ മനോജ് പറഞ്ഞു.
പി ടി എ പ്രസിഡൻ്റ് എ സജീവ് കുമാർ അധ്യക്ഷത വഹിച്ചു. ഫൈസൽ , കെ എം ആര്യ ലക്ഷ്മി, പ്രിയംവദ പ്രമോദ് ,ദേവാഞ്ജന വിനോദ്, അനന്തപത്മനാഭൻ , നിവേദ് ശ്രീനു, ശിവന്യ എസ് രഞ്ജിത്ത്, അൽ സാബിത്ത്, ദേശത്ത് രവി, വിദ്യാർത്ഥികൾ വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തി, ഫൈസൽ പൊയിൽക്കാവ് ആശംസയർപ്പിച്ചു. പ്രിൻസിപ്പാൾ എൻ.വി. പ്രദീപ് കുമാർ സ്വാഗതവും ഏയ്ഞ്ചല ജിജീഷ് നന്ദിയും രേഖപ്പെടുത്തി

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി കുറുവങ്ങാട് കണ്ടൽ ഭാസ്കരൻ അന്തരിച്ചു

Next Story

കോഴിക്കോട് വാഹനാപകടത്തിൽ പരിക്കേറ്റ മാധ്യമപ്രവർത്തകൻ മരിച്ചു

Latest from Koyilandy

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്ത‌ക പ്രകാശനവും ചർച്ചയും സംഘടിപ്പിക്കുന്നു

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്ത‌ക പ്രകാശനവും ചർച്ചയും സംഘടിപ്പിക്കുന്നു. 2025 സെപ്റ്റംബർ 13 ശനിയാഴ്ച വൈകീട്ട് മൂന്നു മണിക്ക് സാംസ്‌കാരിക

ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി പെൻഷനേഴ്സ് കൂട്ടായ്മ; അഭയം ചേമഞ്ചേരിയിലെ ഒരു മാസത്തെ ഭക്ഷണച്ചെലവ് കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റി ഏറ്റെടുത്തു

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സഹായ ഹസ്തം. ചിങ്ങക്കാഴ്ചയുമായി തുടർച്ചയായി രണ്ടാം വർഷവും കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റി. അഭയം സ്കൂളിലെ സപ്തംബർ മാസത്തെ

ബസ്സ് ഓട്ടോയിലിടിച്ച് പരിക്കേറ്റ വെങ്ങളം സ്വദേശിനി മരിച്ചു

 കോഴിക്കോട് നിന്ന് വടകരയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സ് ഓട്ടോറിക്ഷയിലിടിച്ച് പരിക്ക് പറ്റി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെങ്ങളം സ്വദേശിനി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ജനറൽ മെഡിസിൻ      

അരിക്കുളം തറവട്ടത്ത് തലപ്പൊയിൽ ആയിഷ ഹജ്ജുമ്മ അന്തരിച്ചു

അരിക്കുളം തറവട്ടത്ത് തലപ്പൊയിൽ ആയിഷ ഹജ്ജുമ്മ അന്തരിച്ചു. മകൻ : ഇമ്പിച്ച്യാലി  (അരിക്കുളം പ്രതീക്ഷ പാലിയേറ്റീവ് കെയർ ചെയർമാൻ ). ഖബറടക്കം