ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ യു ഡി എഫ് ചേമഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി

/

ചേമഞ്ചേരി: ജൽ ജീവൻ പദ്ധതിയുടെ പേരിൽ കൊത്തിപ്പൊളിച്ച് കാൽ നടയാത്ര പോലും ദു:സ്സഹമായി മാറിയ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ റോഡുകളും ഗതാഗത യോഗ്യമാക്കുക, പൂക്കാട് മുക്കാടി ബീച്ച് റോഡിനോടുള്ള പഞ്ചായത്തിന്റെ അവഗണന അവസാനിപ്പിക്കുക, ജൽ ജീവൻ പദ്ധതി സമയ ബന്ധിതമായി പൂർത്തിയാക്കി കുടിവെള്ളക്ഷാമം രൂക്ഷമായ തീരദേശത്ത് ശുദ്ധജലമെത്തിക്കുക, പഞ്ചായത്തിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സൂക്ഷിക്കുന്ന എംസിഎഫി ന്റെ മേൽക്കൂര നഷ്ടപ്പെട്ട് ചോർന്നൊലിക്കുന്ന അവസ്ഥക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്താപ്പീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സമിതി ജില്ലാ ചെയർമാൻ മാഞ്ചേരി സത്യനാഥൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്ലീം ലീഗ് സിക്രട്ടറി റഷീദ് വെങ്ങളം മുഖ്യഭാഷണം നടത്തി. കൺവീനർ എം.പി.മൊയ്തീൻ കോയ സ്വാഗതം പറഞ്ഞ ചടങ്ങിൽ യു ഡി എഫ് വൈസ് ചെയർമാൻ ശശി കുനിയിൽ ആധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഹാരിസ്, ഗ്രാമപഞ്ചായ അംഗങ്ങളായ വിജയൻ കണ്ണഞ്ചേരി, ഷരീഫ് മാസ്റ്റർ, റസീന ഷാഫി, വത്സല പുല്ല്യത്ത്, അബ്ദുള്ള വലിയാണ്ടി, ആലിക്കോയ കണ്ണങ്കടവ് സംസാരിച്ചു
ഷബീർ എളവന ക്കണ്ടി, അനി പാണലിൽ, ആലിക്കോയ ഹിദായത്ത്, വാഴയിൽ ശിവദാസ് ഹംസക്കോയ കല്ലിൽ , ശ്രീജ കണ്ടിയിൽ, കാർത്തി മേലോത്ത്, ഉണ്ണികൃഷ്ണൻ തിരുവങ്ങൂർ , മുഹമ്മദ് റംഷി അനീഷ കല്ലിൽ സമര പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

കോളജ് പ്രവേശനത്തിന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നിർബന്ധം

Next Story

ജൂലൈ ഒന്നു മുതല്‍ പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

Latest from Koyilandy

ബസ്സ് ഓട്ടോയിലിടിച്ച് പരിക്കേറ്റ വെങ്ങളം സ്വദേശിനി മരിച്ചു

 കോഴിക്കോട് നിന്ന് വടകരയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സ് ഓട്ടോറിക്ഷയിലിടിച്ച് പരിക്ക് പറ്റി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെങ്ങളം സ്വദേശിനി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ജനറൽ മെഡിസിൻ      

അരിക്കുളം തറവട്ടത്ത് തലപ്പൊയിൽ ആയിഷ ഹജ്ജുമ്മ അന്തരിച്ചു

അരിക്കുളം തറവട്ടത്ത് തലപ്പൊയിൽ ആയിഷ ഹജ്ജുമ്മ അന്തരിച്ചു. മകൻ : ഇമ്പിച്ച്യാലി  (അരിക്കുളം പ്രതീക്ഷ പാലിയേറ്റീവ് കെയർ ചെയർമാൻ ). ഖബറടക്കം

മഴ മാറിയതോടെ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം ഊര്‍ജ്ജിതമായി

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ വീണ്ടും സജീവമായി. മഴ മാറിയതോടെ റോഡ് നിര്‍മ്മാണം പുരോഗമിക്കുകയാണ്. കൊയിലാണ്ടി പന്തലായനി പുത്തലത്ത് കുന്നിനും കൊല്ലത്തിനും

ദേശീയ പാത നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താൻ പന്തലായനിയിൽ ജില്ലാ കലക്ടര്‍

  ദേശീയപാതയുടെ നിര്‍മ്മാണ പ്രവൃത്തി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് എത്തി. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോടെ വെങ്ങളത്ത്