ക്വുര്‍‌ആന്‍ ഹദീഥ് ലേണിംഗ് സ്കൂള്‍; ജില്ലാ നേതൃ സംഗമം സംഘടിപ്പിച്ചു

/

 

കൊയിലാണ്ടി: വിസ്ഡം യൂത്ത് കോഴിക്കോട് ജില്ലാ സമിതി ക്വുര്‍‌ആന്‍ ഹദീസ് ലേര്‍ണിംഗ് സ്കൂള്‍ ശാഖാ കണ്‍‌വീനര്‍മാര്‍ക്ക് വേണ്ടി ‘ഹൊറൈസണ്‍’ ജില്ലാ നേതൃ സംഗമം സംഘടിപ്പിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ടി.പി അബ്ദുൽ അസീസ് സംഗമം ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി ഷമീർ മൂടാടി അദ്ധ്യക്ഷത വഹിച്ചു.

ജില്ലയിലെ ശാഖാ കേന്ദ്രങ്ങളില്‍ നടന്നു വരുന്ന ക്വുര്‍‌ആന്‍ ഹദീഥ് ലേര്‍ണിംഗ് സ്കൂളുകളുടെ ശാക്തീകരണം സംഗമം ചര്‍ച്ച ചെയ്തു. ഹൊറൈസണ് തുടര്‍ച്ചയായി മണ്ഡലം ശാഖാ കേന്ദ്രങ്ങളില്‍ വിഷന്‍ മീറ്റുകള്‍ സംഘടിപ്പിക്കും.

വിസ്ഡം യൂത്ത് സാംസ്ഥാന പ്രവർത്തകസമിതി അംഗം സഫീർ അൽ ഹികമി,വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് സാജിദ് ബിസ്മി, ടി.എൻ ഷക്കീർ സലഫി, വി.കെ ഉനൈസ് സ്വലാഹി, വിസ്ഡം ജില്ലാ സെക്രട്ടറി കെ ജമാൽ മദനി, ജില്ലാ കമ്മിറ്റിയംഗം ഉമ്മർ കാപ്പാട്, സി.പി സാജിദ് വി.വി ബഷീർ, അബ്ദുൽ അസീസ് നമ്പ്രത്ത്കര, യൂസുഫ് അലി നന്തി, ആഷിക് വടകര എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ചേലിയ പുതിയോട്ടിൽ ദേവി അന്തരിച്ചു

Next Story

മുത്തശ്ശിക്കഥകളുടെ മാധുര്യം പകർന്ന് ഒള്ളൂർ ഗവ. യു പി സ്കൂൾ

Latest from Koyilandy

കൊയിലാണ്ടി കൊരയങ്ങാട് തെരു മങ്കുംണ്ടും കര ബാലകൃഷ്ണൻ അന്തരിച്ചു

കൊയിലാണ്ടി കൊരയങ്ങാട് തെരു മങ്കുംണ്ടും കര ബാലകൃഷ്ണൻ (87) അന്തരിച്ചു. വിമുക്തഭടനായിരുന്നു. ഭാര്യ. ദേവകി .മക്കൾ അനിത (പാസ്പോർട്ട് ഓഫീസർ ഗോവ),

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 22 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 22 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM

കൊയിലാണ്ടി നഗരത്തില്‍ ടാറിംഗ് ഒരു വശം മാത്രം, അപകടങ്ങള്‍ പതിവാകുന്നു

കൊയിലാണ്ടി നഗര മധ്യത്തില്‍ ഒരു വശത്ത് മാത്രം റീ ടാറിംങ്ങ് നടത്തിയത് അപകടക്കെണിയൊരുക്കുന്നു. ദേശീയപാതാ അധികൃതരുടെ മേല്‍നോട്ടത്തില്‍ ചെയ്ത ടാറിംഗ് അത്യന്തം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 5:00