മുത്തശ്ശിക്കഥകളുടെ മാധുര്യം പകർന്ന് ഒള്ളൂർ ഗവ. യു പി സ്കൂൾ

/

ഉള്ളിയേരി: ഒള്ളൂർ ഗവ യു പി സ്കൂളിൽ വായന മാസാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മുത്തശ്ശിക്കഥകളുടെ മായാ ലോകം കുഞ്ഞു മനസ്സുകൾക്ക് തുറന്നു കൊടുക്കാൻ ഒരു മുത്തശ്ശിക്കഥ എന്ന പേരിൽ നടന്ന പരിപാടി ഏറെ ശ്രദ്ധേയമായി മാറി. ഒള്ളൂർ തുരുത്തിയിൽ മാധവി അമ്മയാണ് കുട്ടികൾക്ക് വിവിധ കുട്ടിക്കഥകൾ പറഞ്ഞു നൽകിയത്.

റീലുകളുടെയും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെയും ഈ കാലഘട്ടത്തിൽ ഇങ്ങനെയൊരു പരിപാടി കുട്ടികളിൽ നവ്യാനുഭവമായിരുന്നു. പുതു തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന മുത്തശ്ശിക്കഥകളുടെ മാധുര്യം കുട്ടികൾക്ക് പകർന്നു നൽകാൻ ഈ പരിപാടിയിലൂടെ കഴിഞ്ഞുവെന്ന് ഹെഡ്മാസ്റ്റർ ഇ. പ്രകാശൻ പറഞ്ഞു. കുഞ്ഞു കഥകളും പാട്ടുകളുമായി കുട്ടികളും പരിപാടിയെ കൂടുതൽ മികവുറ്റതാക്കി. ശ്രീകാന്ത്. എം സ്വാഗതം പറഞ്ഞ ചടങ്ങിൽ അഖിൽ. കെ എസ്, നിസ്‌വ തസ്‌ലിം എന്നിവർ ആശംസയും അശ്വതി അജിത്ത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ക്വുര്‍‌ആന്‍ ഹദീഥ് ലേണിംഗ് സ്കൂള്‍; ജില്ലാ നേതൃ സംഗമം സംഘടിപ്പിച്ചു

Next Story

മൂന്നാമത് ഗുരു ചേമഞ്ചേരി പുരസ്കാരം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിക്ക്

Latest from Koyilandy

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 25 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 25 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്

അത്തോളി ഗ്രാമപഞ്ചായത്ത് ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാല സംഘടിപ്പിച്ച വായന വാരാഘോഷം ‘നെയ്പായസം’ ഉദ്ഘാടനം ചെയ്തു

അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാല സംഘടിപ്പിച്ച വായന വാരാഘോഷം ‘നെയ്പായസം’ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ

മഴക്കാലത്ത് വൈബാണ് കാരയില്‍നട

പേരാമ്പ്ര: മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന പാടത്തിന് നടുവില്‍ വിശ്രമിക്കാന്‍ പ്രകൃതി രമണീയമായ ഒരു സ്ഥലം. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവള പാറപ്പുറത്തിന് സമീപമുള്ള കാരയില്‍നട

ക്വുര്‍‌ആന്‍ ഹദീഥ് ലേണിംഗ് സ്കൂള്‍; ജില്ലാ നേതൃ സംഗമം സംഘടിപ്പിച്ചു

  കൊയിലാണ്ടി: വിസ്ഡം യൂത്ത് കോഴിക്കോട് ജില്ലാ സമിതി ക്വുര്‍‌ആന്‍ ഹദീസ് ലേര്‍ണിംഗ് സ്കൂള്‍ ശാഖാ കണ്‍‌വീനര്‍മാര്‍ക്ക് വേണ്ടി ‘ഹൊറൈസണ്‍’ ജില്ലാ