അർജുൻ രവീന്ദ്രന്റെ കഥാസമാഹാരം ‘ഞങ്ങൾ മൂവരും ഒരു മരത്തലപ്പിൽ’ ചർച്ച ചെയ്തു

/

മേലൂർ ദാമോദരൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാപക്ഷാചാരണത്തിന്റെ ഭാഗമായി യുവ കഥാകാരൻ അർജുൻ രവീന്ദ്രന്റെ ‘ഞങ്ങൾ മൂവരും ഒരു മരത്തലപ്പിൽ’ കഥാ സമാഹാരം ചർച്ച ചെയ്തു. പി. ആർ. രൺദീപ് വിഷയം അവതരിപ്പിച്ചു. അയത്നലളിതവും മനോഹരവുമായ ഭാഷയും മനുഷ്യ ജീവിതത്തെ പ്രകൃതിയുമായി സമന്വയിപ്പിക്കുന്ന ആഖ്യാനരീതിയുമാണ് അർജുൻ രവീന്ദ്രന്റെ കഥയുടെ കരുത്തെന്ന് രൺദീപ് പി. ആർ. ചൂണ്ടിക്കാട്ടി. കെ. വി. രാമചന്ദ്രൻ അദ്ധ്യക്ഷനായി. കുറ്റിയിൽ എം. പി. ശ്രീധരൻ, മധു കിഴക്കയിൽ, വി. ഹരിദാസൻ, ടി. എം. സത്യൻ, പ്രത്യൂഷ്, പ്രേമി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ശശി കണ്ണിയത്ത് സ്വാഗതവും എൻ. പി. സചീന നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.