പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ബിജെപി എളാട്ടേരിയിൽ അനുമോദന സായാഹ്നം സംഘടിപ്പിച്ചു

/

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വർക്കും പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും ബിജെപി എളാട്ടേരിയിൽ സംഘടിപ്പിച്ച അനുമോദന സായാഹ്നം ബിജെപി സംസ്ഥാന വക്താവ് അഡ്വ. വി പി ശ്രീപത്മനാഭൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മികച്ച അംഗനവാടി ടീച്ചറായി സംസ്ഥാന അവാർഡ് നേടിയ ഉഷാകുമാരി , ഹൈദരാബാദിൽ വച്ച് നടന്ന UiC-2 പ്രൊഫഷണൽ ‘മുയൈ തായ്’ മത്സരത്തിൽ വിജയിച്ച ഹരികൃഷ്ണൻ, എംബിബിഎസ് ഉന്നതമാർക്ക് നേടി വിജയിച്ച അൻസിത സേതു, മികച്ച ജൈവ കർഷകനായ ബാലകൃഷ്ണൻ എരിയാരി മീത്തൽ ,എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയികൾ,എൽഎസ്എസ് .യുഎസ്എസ് പരീക്ഷ വിജയികൾ എന്നിവരെ അനുമോദിച്ചു.

ചെങ്ങോട്ടുകാവ് പഞ്ചായത്ത് വാർഡ് 5 മെമ്പർ ജ്യോതി നളിനം അധ്യക്ഷത വഹിച്ചു. ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ്ആർ ജയ്കിഷ്, കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് കെ കെ വൈശാഖ്, കെ എം രാധാകൃഷ്ണൻ , ടി ഗംഗാധരൻ , എം എം ശശി ,ആർ സത്യഭാമ ,ടി അനൂപ്, സതീശൻ കുനിയിൽ, വി ടി രമേശൻ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.