അരിക്കുളം: എ കെ ജി ഗ്രന്ഥാലയം, തറമലങ്ങാടി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും സ്കോളർഷിപ്പ് പരീക്ഷകൾ വിജയിച്ചവരെയും വായനാ പക്ഷാചരണത്തിന്റെ ഭാഗമായി അനുമോദിച്ചു. പരിപാടി അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ എം സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം വി പി അശോകൻ അധ്യക്ഷത വഹിച്ചു. പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ അഭിനീഷ്, അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ കെ നാരായണൻ, സി കെ ബാലകൃഷ്ണൻ മാസ്റ്റർ, കെ കെ മാധവൻ, കൊയിലാണ്ടി താലൂക്ക് ലൈബ്രറി എക്സിക്യൂട്ടീവ് അംഗം സി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറിഎൻ കെ നാരായണൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ ടി വിജിത്ത് നന്ദിയും പറഞ്ഞു.
