ജൈവവൈവിധ്യ സംരക്ഷണ പാഠം പകര്‍ന്ന് വാകയാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ‘വിദ്യാവനം’ പദ്ധതി മാതൃകയാവുന്നു

വിദ്യാര്‍ഥികളില്‍ പ്രകൃതിസ്‌നേഹം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വാകയാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വനം വകുപ്പ് നടപ്പാക്കിയ ‘വിദ്യാവനം’ പദ്ധതി മാതൃകയാവുന്നു. എട്ടേക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന സ്‌കൂള്‍ പരിസരത്ത് നക്ഷത്ര വനവും സ്മൃതി വനവും പഞ്ചായത്ത് സഹായത്തോടെ ശലഭോദ്യാനം, ഭൂമിത്രസേന എന്നിവയും നിലവിലുണ്ട്. 2021-2022 വര്‍ഷമാണ് വാകയാട് സ്‌കൂളില്‍ വിദ്യാവനം പദ്ധതി ആരംഭിച്ചത്. 10 സെന്റോളമുള്ള തോട്ടത്തില്‍ വിവിധയിനം വന വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. 78,000 രൂപയാണ് ഇതിനായി വകുപ്പ് ചെലവിട്ടത്.

75ലധികം ചെടികളാണ് വിദ്യാവനത്തില്‍ ഉള്ളത്. ജില്ലയുടെ ഔദ്യോഗിക പുഷ്പമായ അതിരാണി ഉള്‍പ്പെടെയുള്ള പൂച്ചെടികളും വംശനാശം നേരിടുന്ന വൃക്ഷങ്ങളായ പലക പയ്യാനി, മാറാലി, കുളിര്‍മാവ്, വെള്ളപ്പൈന്‍, പുന്ന, വയനാവ് തുടങ്ങിയവയും നാഗദന്തം, ദന്തപ്പാല തുടങ്ങിയ വിരളമായ ഔഷധസസസ്യങ്ങളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ചെറുവനത്തിന്റെ പ്രതീതിനല്‍കുന്ന വള്ളികളും ഒരുക്കിയിട്ടുണ്ട്.

വിദ്യാലയങ്ങളില്‍ ചുരുങ്ങിയ സ്ഥലത്ത് സ്വാഭാവിക വനങ്ങളുമായി സാദൃശ്യമുള്ള ചെറുവനങ്ങള്‍ അതിസാന്ദ്രതയിലും അതീവ ജൈവവൈവിധ്യത്തോടെയും നട്ടുവളര്‍ത്തിയെടുക്കുന്നതാണ് വിദ്യാവനങ്ങള്‍. വിദ്യാര്‍ഥികളില്‍ ജൈവവൈവിധ്യ സംരക്ഷണാവബോധം വളര്‍ത്തുന്നതിനും വനവത്കരണ, വനസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പ്രായോഗിക പരിശീലനം ലഭ്യമാക്കുന്നതിനും ഉദ്ദേശിച്ചാണ് വിദ്യാലയങ്ങളിലെ ഫോറസ്ട്രി ക്ലബുകളിലൂടെ പദ്ധതി നടപ്പാക്കുന്നത്.

വിദ്യാലയങ്ങളില്‍ വലിയ വൃക്ഷങ്ങള്‍, ചെറുവൃക്ഷങ്ങള്‍, കുറ്റിച്ചെടികള്‍, വള്ളിച്ചെടികള്‍, ഔഷധസസ്യങ്ങള്‍ എന്നിവയൊക്കെ നട്ടുപിടിപ്പിച്ച് വനത്തിന്റെ മാതൃകയില്‍ ആക്കിയെടുക്കുന്നതാണ് വിദ്യാവനങ്ങള്‍. ഇത്തരത്തില്‍ തയാറാക്കുന്ന വിദ്യാവനം, വിദ്യാലയത്തിന്റെ ഹരിതഭംഗി വര്‍ധിപ്പിക്കുകയും പക്ഷികള്‍ക്കും പൂമ്പാറ്റകള്‍ക്കും അഭയമാകുകയും പരിസരത്തെ കാലാവസ്ഥയെ അനുകൂലമായി സ്വാധീനിക്കുകയും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published.

Previous Story

കാപ്പാട് മുഹമ്മദലി ഹാജി (ഫിർദൗസ്) അന്തരിച്ചു

Next Story

ചെങ്ങോട്ട്കാവ് അരങ്ങാടത്ത് എപിആർ ചിക്കൻ സ്ഥാപനത്തിൽ നിന്ന് ഷവർമക്കും മറ്റും ഉപയോഗിക്കുന്ന കേടായ കോഴിയിറച്ചി പിടിച്ചെടുത്തു

Latest from Koyilandy

കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്ര സമ്പത്ത് കൈകാര്യം ചെയ്യൽ: സമഗ്ര പരിശോധന വേണമെന്ന് ക്ഷേത്രക്ഷേമ സമിതി

കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രത്തിലെ സ്വർണ്ണം, വെള്ളി ഉരുപ്പടികളും കോടികളുടെ സ്ഥിര നിക്ഷേപവും കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സമഗ്രമായ പരിശോധന വേണമെന്നും, ക്ഷേത്ര

കുറുവങ്ങാട് വൈദ്യുതി ലൈനിലേക്ക് ചാഞ്ഞു നിന്ന ഉണങ്ങിയ തെങ്ങ് കെ എസ് ഇ ബി ജീവനക്കാര്‍ മുറിച്ചു മാറ്റി

കൊയിലാണ്ടി നഗരസഭയില്‍ കുറുവങ്ങാട് വാര്‍ഡ് 25 ല്‍ ചാമരിക്കുന്നുമ്മല്‍ വൈദ്യുതലൈനിലേക്ക് ചാഞ്ഞു നിന്ന ഉണങ്ങിയ തെങ്ങ് മുറിച്ചു മാറ്റി. കെ. എസ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 04 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 04 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ 3:30

പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നത് എ ഡി എമ്മാണെന്ന് മുന്‍ ചേമഞ്ചേരി പഞ്ചായത്ത് സെക്രട്ടറി

പെട്രോള്‍ പമ്പിന് എന്‍ ഒ സി നല്‍കുന്നത് എ ഡി എമ്മാണെന്ന് മുന്‍ ചേമഞ്ചേരി പഞ്ചായത്ത് സെക്രട്ടറി അനില്‍ കുമാര്‍ പ്രതികരിച്ചു.

കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും, പൊങ്കാല സമർപ്പണവും, വിദ്യാരംഭവും നടന്നു

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശ്രീമദ്‌ദേവി ഭാഗവത നവാഹ പാരായണം, പൊങ്കാല സമർപ്പണം, വിദ്യാരംഭം എന്നിവ ഭക്തിപൂർവ്വം