ചെങ്ങോട്ട്കാവ് പഞ്ചായത്തിലെ അരങ്ങാടത്ത് പ്രവർത്തിക്കുന്ന എപിആർ ചിക്കൻ എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഷവർമക്കും മറ്റുമായി തയ്യാറാക്കിവെച്ച കേടുവന്ന കോഴിയിറച്ചി പിടിച്ചെടുത്തു. ഷവർമക്ക് ഉപയേഗിക്കുന്നതരത്തിൽ എല്ല് ഒഴിവാക്കിയ ഇറച്ചിയാണ് ബക്കറ്റിലും സ്റ്റീൽ പാത്രത്തിലും സൂക്ഷിച്ച നിലയിൽ കണ്ടെടുത്തത്.
പുഴുവരിക്കുന്ന സ്ഥലത്താണ് ഇറച്ചി സൂക്ഷിച്ചിരിക്കുന്നതും. പരിസര പ്രദേശങ്ങളിലെ നിരവധി സ്ഥാപനങ്ങൾക്ക് ഷവർമ നിർമ്മിക്കു
ന്നതിനുള്ള ഇറച്ചി നൽകുന്ന സ്ഥാപനമാണ് ഇതെന്നാണ് വിവരം.
എൽഎസ്ജിഡി ജില്ലാ എൻഫോഴ്സ്മെന്റ് സ്കോഡ്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗം, ആരോഗ്യവകുപ്പ് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. ലീഡർ സി.കെ. രജീഷ്, എൽഎസ്ജിഡി ജോ. ഡയറക്ടർ എൻ.എം. സംജിത്ത് കുമാർ ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ എച്ച്ഐ പി.എസ്. അശ്വതി, എ. വിബേഷ്, ശുചിത്വ മിഷനിലെ
അരുൺ ബാലകൃഷ്ണൻ, എച്ച് ഐ എൻ. രാജൻ, പിങ്ക് പോലീസിലെ എസ്ഐമാരായ വി.കെ. ജമീല, കെ.പി. ലീന സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.കെ. നിഷ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.
Latest from Koyilandy
നന്തി: ശ്രീശൈലത്തിലെ ശ്രീ സത്യസായി സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെൻ്റ് സ്റ്റഡീസ് ഫോർ വിമൻ കോളേജ് സ്വാതന്ത്ര്യദിനം
ചേമഞ്ചേരി : സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചേമഞ്ചേരി യുപി സ്കൂൾ സംഘടിപ്പിച്ചു വരുന്ന ചെറൂപ്പുറത്ത് ശശിധരൻ മാസ്റ്റർ സ്മാരക എവർ റോളിംഗ് ട്രോഫിക്കും,
കോഴിക്കോട്: നിർമ്മാണത്തിലിരുന്ന തോരായി കടവ് പാലം തകർന്നു വീണ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ
അത്തോളി ചേമഞ്ചേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോരായിക്കടവിൽ കോടികൾ മുടക്കി നിർമ്മിച്ച പാലത്തിൻ്റെ ബീം തകർന്നുവീഴാൻ ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് ഉന്നതതല വിജിലൻസ് അന്വേഷണം
ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ 79ാമത് ദിനാഘോഷം കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ ആഘോഷിച്ചു. ഓഫീസ് പരിസരത്ത് പ്രസിഡണ്ട് കെ കെ നിയാസ് പതാക