തണൽ ഫാർമസി ഇനി അത്തോളിയിലും

/

 

സാധാരണക്കാരന് താങ്ങാവുന്നതിൽ അപ്പുറം മരുന്നിനായി വൻ തുക ചെലവഴിക്കേണ്ടി വരുന്ന നിലവിലെ സാഹചര്യത്തിൽ രോഗികൾക്ക് ആശ്വാസം ഏകുന്നതിനായി ആരംഭിച്ച പദ്ധതിയാണ്
തണൽ ഫാർമസി. ഇടനിലക്കാർ ഇല്ലാതെ ലാഭം ലക്ഷ്യമാക്കാതെ ഗുണമേന്മയിൽ ഒട്ടും കുറവ് വരുത്താതെ പരമാവധി വിലക്കുറവിൽ മരുന്നുകൾ ജനങ്ങളിൽ എത്തിക്കുന്നതിനാണ് തണൽ
ഫാർമസി ലക്ഷ്യം വെക്കുന്നത്.

ബ്രാൻഡഡ് മരുന്നുകൾക്ക് 20% വരെയും ജനറിക് മരുന്നുകൾക്ക് 50% വരെയും തണൽ ഫാർമസിയിൽ നിന്ന് മരുന്നുകൾ ലഭിക്കുന്നു.കേരളത്തിലുടനീളം മലബാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന 100 തണൽ ഫാർമസികളിൽ ഇരുപത്തി നാലാമത് ഔട്ലെറ്റ്‌ അത്തോളി മാസ് ആർക്കേഡിൽ ജൂൺ 24 ചൊവ്വ വൈകീട്ട് 4.30നു അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബഹു ബിന്ദുരാജൻ അവർകളുടെ സാന്നിധ്യത്തിൽ മലബാർ ഗോൾഡ് എക്സിക്യുട്ടീവ് ഡയറക്ടർ ശ്രീ വി. എസ്. ഷറീജ് നാടിനായി സമർപ്പിക്കുകയാണ്. ആദ്യ വിൽപ്പന അത്തോളി ഗ്രാമപഞ്ചായത്ത് അംഗം ശാന്തി മാവീട്ടിൽ നിർവ്വഹിക്കുന്നു.

 

തണൽ ഫാർമസി
മാസ് ആർക്കേഡ്
അത്തോളി
7593857281

Leave a Reply

Your email address will not be published.

Previous Story

കൂത്താളി സമരസേനാനി പരേതനായ വടക്കയിൽ കേളപ്പന്റെ ഭാര്യ ഉണ്ണിക്കുന്നുംചാൽ വയലാളിക്കര കല്യാണി അന്തരിച്ചു

Next Story

തീവണ്ടികളുടെ വേഗം 130 കിലോ മീറ്ററാക്കാൻ റെയിൽവേ പ്രവൃത്തികൾ വേഗത്തിലാക്കുന്നു

Latest from Koyilandy

ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷ ആരംഭിച്ചു

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സാക്ഷരതാമിഷന്റെയും ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. ഒന്നാം വർഷവും

മരളൂർ രാമർ വീട്ടിൽ പരദേവതാ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു

കൊയിലാണ്ടി: മരളൂർ രാമർ വീട്ടിൽ പരദേവതാ ക്ഷേത്രത്തിൽ തന്ത്രി തൃക്കുറ്റിശ്ശേരി പുതുശ്ശേരി ഇല്ലത്ത് മൂർഖൻമഠത്തിൽ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു.

കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം നടത്തി

കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം നടത്തി. ബഹു : നഗരസഭ ചെയർപേഴ്സൺ സുധ

ആരോഗ്യമേഖലയെ തകർക്കാൻ സ്വകാര്യ ആശുപത്രി ലോബികളുമായി സർക്കാർ കൈ കോർക്കുന്നു: അഡ്വ. കെ പ്രവീൺ കുമാർ

കൊയിലാണ്ടി : ആരോഗ്യമേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനക്കും അനാസ്ഥക്കുമെതിരെ കൊയിലാണ്ടി താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്‌സ് ആശുപത്രിക്ക് മുൻപിൽ കൊയിലാണ്ടി, പയ്യോളി ബ്ലോക്ക്‌ കോൺഗ്രസ്‌

കോവിഡ് കാലത്ത് നിർത്തിയ റെയിൽകൺസെഷൻ പുനഃസ്ഥാപിക്കണമെന്നും, മുതിർന്നപൗരൻമാർക്ക് സൗജന്യ ഇൻഷുറൻസും – സീനിയർസൺ ഫോറം കൺവെൻഷൻ ആവശ്യപ്പെട്ടു

  കോവിഡ് കാലത്ത് നിർത്തലാക്കിയ റെയിൽവെ കൺസെഷൻ ഉടനടി പുന:സ്ഥാപിക്കണമെന്നും, 70 കഴിഞ്ഞവർക്കുള്ള സൗജന്യ ഇൻഷുറൻസ് ഉടനെ നടപ്പിലാക്കണമെന്നും കേരള സീനിയർസൺ