നന്തി മേല്‍പ്പാലത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

/

നന്തി മേല്‍പ്പാലത്തിന് മുകളില്‍ ഇന്ന് ഉച്ചയ്ക്ക് ഏകദേശം ഒന്നരയോടെയാണ് രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് വലിയ അപകടം സംഭവിച്ചത്. കോഴിക്കോട് നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ഹോളിമാത ബസും, കണ്ണൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന മിന്നല്‍ ബസുമാണ് തമ്മിൽ കൂട്ടിയിടിച്ചത്.

കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരുവശത്തുമുള്ള യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

Leave a Reply

Your email address will not be published.