വായന ദിനാചരണവും വിദ്യാരംഗം വേദി ഉദ്ഘാടനവും നടുവണ്ണൂരിൽ നടന്നു: ഡോ. മുഹമ്മദ് റാഫി എൻ വി മുഖ്യാതിഥിയായി

/

നടുവണ്ണൂർ: നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിലെ വായന ദിനാചരണവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും പ്രശസ്ത സാഹിത്യകാരനും സിനിമാ നിരൂപകനുമായ ഡോ: മുഹമ്മദ് റാഫി എൻ വി നിർവ്വഹിച്ചു. ഓരോ വായനയും സ്വന്തം മുന്നറിവുകളെ പൊളിച്ചെഴുതാനും വ്യക്തികളെ നവീകരിക്കാനും സഹായിക്കും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എസ് എം സി ചെയർമാൻ എൻ ഷിബീഷ് അധ്യക്ഷത വഹിച്ചു. ലൈബ്രറി പുസ്തക വിതരണോദ്ഘാടനം പ്രിൻസിപ്പാൾ ഇ.കെ ഷാമിനി നിർവ്വഹിച്ചു.ഹെഡ്മാസ്റ്റർ കെ നിഷിത്ത്,പി. ഷീന,പി.കെ സന്ധ്യ. മിത്ര കിനാത്തിൽ,ദീപാ നാപ്പള്ളി ,കെ സുനിത, എം എം അനീഷ്,വി സി സാജിദ്,കെ ജയകുമാർ എന്നിവർ സംസാരിച്ചു. വിദ്യാരംഗം സംസ്ഥാന തല വിജയി ജാഹ്‌നവി സൈറയുടെ കവിതാലാപനം,ടോപ് സിംഗർ ഫെയിം ഹരിചന്ദനയുടെ ഗാനം എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി.

Leave a Reply

Your email address will not be published.