കൊയിലാണ്ടി നഗരസഭാ സമ്പൂര്ണ കുടിവെള്ളപദ്ധതി സെപ്റ്റംബര് മാസത്തോടെ ജല വിതരണം ആരംഭിക്കുമെന്ന് പ്രതീക്ഷ
കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭാ സമ്പൂര്ണ കുടിവെള്ളപദ്ധതിയുടെ ഭാഗമായി വീടുകളിലേക്ക് കുടിവെള്ളമെത്തിക്കാന് ജലവിതരണക്കുഴലുകള് മണ്ണിനടിയില് സ്ഥാപിക്കുന്ന പ്രവൃത്തികള് അന്തിമഘട്ടത്തിലേക്ക്. നഗരസഭയിലെ വിവിധ വാര്ഡുകളിലായി 364 കിലോമീറ്റര് നീളത്തിലാണ് കുഴലുകള് സ്ഥാപിക്കേണ്ടത്. റോഡുകള്,ഫുട്പാത്തുകള്,ഇടവഴികള് എന്നിവയിലൂടെയാണ് കുഴലുകള് സ്ഥാപിക്കുന്നത്. 290 കിലോമീറ്റര് നീളത്തില് പൈപ്പുകള് സ്ഥാപിച്ചു കഴിഞ്ഞു ജല വിതരണ പൈപ്പുകള് സ്ഥാപിക്കുന്നതിന്റെ 81 ശതമാനം പൂര്ത്തിയായി. നടേരി വലിയ മലയിലെ ജല സംഭരണിയില് നിന്ന് ജലം വിതരണം ചെയ്യുന്നതിന് 95 ശതമാനം പൈപ്പുകളും സ്ഥാപിച്ചു കഴിഞ്ഞു.
11,000 കുടുംബങ്ങളാണ് കുടിവെളള പദ്ധതിയ്ക്കായി അപേക്ഷ നല്കിയിരിക്കുന്നത്. ഇതില് 6500 പേര്ക്കും ഹൗസ് കണക്ഷന് നല്കി കഴിഞ്ഞു. 15,000 കുടുംബങ്ങള്ക്ക് കുടിവെളളം നല്കുകയാണ് ലക്ഷ്യം. പൈപ്പിടാന് റോഡുകള് ചാലു കീറിയത് പൂര്വ്വ സ്ഥിതിയിലാക്കുന്ന പ്രവൃത്തി പകുതി ഇനിയും പൂര്ത്തിയാകാനുണ്ട്. മഴയ്ക്ക് ശമനം ഉണ്ടായാല് അതും വേഗത്തിലാക്കും. ഓഗസ്റ്റ് മാസത്തോടെ പൈപ്പിടല് പ്രവൃത്തി പൂര്ത്തിയാക്കി വീട് കണക്ഷന് നല്കും. സെപ്റ്റംബര് മാസത്തോടെ ജല വിതരണം ആരംഭിക്കാന് കഴിയുമെന്നാണ് പ്രതീക്ഷ.
ദേശീയ-സംസ്ഥാന പാത മുറിച്ച് ജല വിതരണ പൈപ്പുകള് സ്ഥാപിക്കാന് അതാത് വകുപ്പുകളില് നിന്ന് അനുമതി ലഭിച്ചിതിനെ തുടര്ന്ന് പൈപ്പിടല് പ്രവൃത്തി പൂര്ത്തിയാക്കിയിട്ടുണ്ട്. കൊല്ലം നെല്യാടി റോഡില് കേരള റോഡ്സ് ഫണ്ട് ബോര്ഡിന്റെ അനുമതി കിട്ടിയാല് ആ റോഡിലും കുഴലിടും. മൊത്തം 227 കോടിരൂപയാണ് നഗരസഭയുടെ സമ്പൂര്ണ കുടിവെള്ളവിതരണത്തിന് ചെലവാകുക.
സംസ്ഥാന സര്ക്കാരിന്റെ കിഫ്ബി ഫണ്ടില്നിന്ന് ആദ്യഘട്ടത്തില് അനുവദിച്ച 85 കോടി രൂപ ഉപയോഗിച്ച് നടേരി വലിയമല, പന്തലായനി കോട്ടക്കു ന്ന്, കൊയിലാണ്ടി മിനി സിവില് സ്റ്റേഷന് എന്നിവിടങ്ങളില് മൂന്ന് വലിയ ജലസംഭരണികള് സ്ഥാപിച്ചിട്ടുണ്ട്. വലിയ മലയിലും കോട്ടക്കുന്നിലും 17 ലക്ഷം ലിറ്റര് സംഭരണ ശേഷിയുള്ള ടാങ്കും കൊയിലാണ്ടി മിനി സിവില്സ്റ്റേഷന് പരിസരത്ത് 23 ലക്ഷം ലിറ്റര് സംഭരണ ശേഷിയുള്ള ടാങ്കുമാണ് നിര് മിച്ചത്. ഈ സംഭരണികളില് നിന്ന് വീടുകളിലേക്ക് വെള്ളമെത്തിക്കാനുളള വിതരണശൃംഖല സ്ഥാപിക്കാന് രണ്ടാംഘട്ടത്തില് 120 കോടിരൂപ കൂടി സംസ്ഥാനസര്ക്കാര് അനുവദിച്ചിരുന്നു. ഇതുകുടാതെ കേന്ദ്രസര്ക്കാര് അമൃത് പദ്ധതിയില്പ്പെടുത്തി 22 കോടി രൂപ കൂടി അനുവദിച്ചു. ഈ തു കകൊണ്ടാണ് വീടുകളിലേക്ക് കണക്ഷന് നല്കുക.കേന്ദ്രസര്ക്കാന് അനുവദി ച്ച തുകയുടെ 12 ശതമാനം തിരിച്ചടയ്ക്കണം. ഇതിലേക്കായി ഏക ദേശം 2.85 കോടിരൂപ നഗരസഭ കണ്ടെത്തണം. ഈ തുകയിലേക്ക് എ.പി.എല്. വിഭാഗക്കാരില്നിന്ന് 2000 രൂപ നഗര സഭ ഈടാക്കും. നഗരസഭയില് വാട്ടര് കണക്ഷന് ആവശ്യമുള്ള നാലായിരത്തിനും അയ്യായി രത്തിനും ഇടയില് എ.പി.എല്. വിഭാഗത്തിലുളളവരുണ്ടെന്നാണ് കണക്ക്. ഇവരില്നിന്ന് 2000 രൂപ വെച്ച് ഈടാക്കിയാല് ഒരു കോടി രൂപയോളം ലഭിക്കും. ബാക്കിത്തുക നഗരസഭ തനത് ഫണ്ടില്നിന്ന് അനുവദിച്ച് കേന്ദ്രസര്ക്കാരിന് നല്കും.
ജലവിതരണം തുടങ്ങിയാല് രണ്ടുമാസത്തില് 15,000 ലിറ്റര് വെള്ളംവരെ ബി.പി.എല്. വിഭാഗത്തിലുള്ളവര്ക്ക് സൗജന്യമായി ഉപയോഗിക്കാം. അതില് കൂടുതല് ഉപയോഗിച്ചാല് മീറ്റര്ചാര്ജ് നല്കണം. എന്നാല്, എ.പി.എല്. വിഭാഗത്തിലുള്ള വര് ഒരുമാസത്തിനുള്ളില് 5000 ലിറ്റര് വരെ വെള്ളമാണ് ഉപ യോഗിക്കുന്നതെങ്കില് 75 രൂപ നല്കണം. അതില് കൂടുതല് വെള്ളം ഉപയോഗിച്ചാല് മീറ്റര് ചാര്ജിനനുസരിച്ച് തുക നല്കേണ്ടി വരും.പദ്ധതി യാഥാര്ഥ്യമാകുന്നതോടെ കടലോരമേഖലയില് ജീവിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ ഉപ്പുവെള്ളപ്രശ്നത്തിന് പരി ഹാരമാകും.കൊയിലാണ്ടി നഗരസഭയിലെ 11 കടലോര വാര്ഡുകളിലുള്ളവര്ക്കും കുന്നിന്മുകളില് താമസിക്കുന്നവര്ക്കും ഈ പദ്ധതികൊണ്ട് പ്രയോജനംകിട്ടും. തുടക്കത്തില് 15,000 ഗുണഭോക്താക്കള്ക്ക് പദ്ധതി പ്രയോജനപ്പെടും. ഓരോ വര്ഷവും 25 മുതല് 50 ലക്ഷം വരെയാണ് വരള്ച്ചാസമയത്ത് കുടിവെള്ളവിതരണത്തിന് നഗരസഭ ചെലവഴിക്കുന്നത്.
Latest from Koyilandy
നടുവത്തൂർ : നടേരിക്കടവ് ഉള്ളാടേരി റഫ്സിന (38) അന്തരിച്ചു. പിതാവ്: വടക്കര ഹുസൈൻ ( തെരുവത്തക്കടവ്) ഉമ്മ : സൈനബ. ഭർത്താവ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 13 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ
കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിക്കുന്നു. 2025 സെപ്റ്റംബർ 13 ശനിയാഴ്ച വൈകീട്ട് മൂന്നു മണിക്ക് സാംസ്കാരിക
ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സഹായ ഹസ്തം. ചിങ്ങക്കാഴ്ചയുമായി തുടർച്ചയായി രണ്ടാം വർഷവും കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റി. അഭയം സ്കൂളിലെ സപ്തംബർ മാസത്തെ
കോഴിക്കോട് നിന്ന് വടകരയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സ് ഓട്ടോറിക്ഷയിലിടിച്ച് പരിക്ക് പറ്റി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെങ്ങളം സ്വദേശിനി