കേരള വനിതാ കമീഷന്റെയും പുത്തൂർ യൂത്ത് കലാസാഗർ ലൈബ്രറി വനിതാ സബ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ‘ആരോഗ്യകരമായ കുടുംബ ബന്ധങ്ങൾ’ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കോർപ്പറേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാർ വനിതാ കമീഷൻ ചെയർപേഴ്സൺ അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്തു. വർധിച്ചുവരുന്ന ഗാർഹിക പ്രശ്നങ്ങൾ, തൊഴിൽ സമ്മർദ്ദം എന്നിവയും ആരോഗ്യകരമായ കുടുംബന്ധങ്ങൾ കെട്ടിപ്പടുക്കേണ്ട ആവശ്യകതയും സെമിനാർ ചർച്ച ചെയ്തു.
കൗൺസിലർ വി പി മനോജ് അധ്യക്ഷത വഹിച്ചു. സൈക്കോളജിസ്റ്റ് ഡോ. രേഖ പള്ളിക്കുത്ത് ബോധവത്കരണ ക്ലാസെടുത്തു. വനിതാ കമീഷൻ പ്രോജക്ട് ഓഫീസർ എൻ ദിവ്യ, എസ് എം തുഷാര, ഇ പി സഫീന, ഷൈനി നിഷിന്ത് തുടങ്ങിയവർ സംസാരിച്ചു.
Latest from Koyilandy
കൊയിലാണ്ടി: ഓള് കേരള ഗോള്ഡ് ആന്റ് സില്വര് മര്ച്ചന്റസ് അസോസിയേഷന് കൊയിലാണ്ടി യൂനിറ്റ് ജനറല് ബോഡിയോഗം ജില്ലാ പ്രസിഡന്ര് സുരേന്ദ്രന്
മൂടാടി മണ്ഡലത്തിൻ്റെ സ്ഥാനാർഥി സംഗമം നന്തി മൂടാടി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട്
ജെസിഐ കൊയിലാണ്ടിയുടെ 44ആമത് സ്ഥാനാരോഹണ ചടങ്ങ് ഡിസംബർ 12ന് പൂക്കാട് സി എസ് സി ബി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്മ്മാണം പന്തലായനി ഭാഗത്ത് ഇപ്പോഴും പ്രതീക്ഷിച്ച വേഗത്തിലാവുന്നില്ല. ഡിസംബര്‍ അവസാനത്തോടെ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് ഭാഗികമായെങ്കിലും തുറന്നു കൊടുക്കുമെന്നായിരുന്നു
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം







