കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിൽ വായനാ വാരത്തിന് ഉജ്ജ്വല തുടക്കം; ‘എനിക്ക് പറക്കാനാണിഷ്ടം’ പ്രകാശനം ചെയ്ത് കെ വി വൈഗ

/

ചക്രക്കസേരയിൽ വേദിയിലെത്തിയ എട്ടാം ക്ലാസുകാരി കെ. വി. വൈഗ തൻ്റെ കവിതാ സമാഹാരമായ ‘എനിക്ക് പറക്കാനാണിഷ്ടം’ എന്ന പുസ്തകം സ്കൂൾ ലൈബ്രറിക്ക് സമർപ്പിച്ചുകൊണ്ടാണ് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്.ലെ വായനാ വാരാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. പ്രശസ്ത സംഗീതജ്ഞൻ സുനിൽ തിരുവങ്ങൂർ പുസ്തകം ഏറ്റുവാങ്ങി ലൈബ്രറിയുടെ ചുമതലയുള്ള അധ്യാപിക വിജയക്ക് കൈമാറി.

പ്രകൃതി, സൂര്യൻ, പിതാവ് തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പത്തു മനോഹരമായ കവിതകളാണ് വൈഗയുടെ സമാഹാരത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം സുനിൽ തിരുവങ്ങൂർ നിർവഹിച്ചു. എസ്. രഞ്ജു അധ്യക്ഷനായി. പി. ടി. എ പ്രസിഡൻറ് എ. സജീവ് കുമാർ വായനാദിന സന്ദേശം നൽകി.

ബ്രിജുല, സ്റ്റാഫ് സെക്രട്ടറി നവീന ബിജു, നസീർ എഫ്.എം., വിദ്യാലക്ഷ്മി എന്നിവർ പരിപാടിയിൽ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും പരിപാടിയുടെ ഭാഗമായ് അരങ്ങേറി.

Leave a Reply

Your email address will not be published.