കൊയിലാണ്ടി ദേശീയപാതയിൽ പൊട്ടി പൊളിഞ്ഞ റോഡിൽ റീത്ത് സമർപ്പിച്ച് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ

/

കൊയിലാണ്ടി ടൗൺ ഹൃദയഭാഗത്ത് ദേശീയപാത പല ഭാഗത്തും പൊട്ടി പൊളിഞ്ഞു വാഹനഗതാഗതം ദുസ്സഹമാവുകയാണ്. ഇരുചക്ര വാഹനം പലപ്പോഴും  വീണ്‌ അപകടം ഉണ്ടാകുന്നു. ഇതിനൊരു ശാശ്വത പരിഹാരം ആയില്ലേൽ അപകടം വർദ്ധിക്കുകയും ജീവന് ഭീഷണി ആവുകയും ചെയ്യും.

 ഇതൊരു പരിഹാരം കാണണമെന്ന് ആവശ്യവുമായി അധികാരികളുടെ ശ്രദ്ധകൊണ്ട് വരാൻ ദേശീയ പാതയിൽ പൊട്ടിപൊളിഞ്ഞ റോഡിൽ കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്തത്തിൽ കെ കെ ഗോപാലകൃഷ്ണൻ റീത്ത് സമർപ്പിച്ചു.

കെ എം എ പ്രസിഡന്റ്‌ കെ കെ നിയാസ് ഉദ്ഘാടനം ചെയ്തു. പി നൗഷാദ് അരുൺ കുമാർ റിയാസ് നിഷാദ് എം മൂസ ഇസ്മായിൽ താഹ ബാലകൃഷ്ണൻ അമൽ എന്നിവർ പങ്കെടുത്തു. ഇനിയും അധികാരികൾ നടപടി എടുത്തില്ലെങ്കിൽ പ്രക്ഷോഭം ശക്തമാകുമെന്നും നേതാക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published.