ചെങ്ങോട്ടുകാവ് : ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഉജ്ജ്വല കൗമാരം പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ വ്യക്തിത്വ വികാസത്തിൽ കുടുംബത്തിന്റെ പങ്ക് എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി വേണു അദ്ധ്യക്ഷനായി. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ബേബി സുന്ദർ രാജ്,ബിന്ദു മുതിര കണ്ടത്തിൽ ,വാർഡ് മെമ്പർമാരായ സുധ കാവുങ്കൽ പൊയിൽ, രമേശൻ കിഴക്കയിൽ, സൈക്കോ സോഷ്യൽ കൗൺസിലർമാരായ പി.ജിഷ , എൻ. ഡി.ജോത്സന, പി. ബിന്ദു എന്നിവർ സംസാരിച്ചു .വടകര ബോധിനി സൈക്കോളജിസ്റ്റ് സിന്ധു അനൂപ് വിഷയാവതരണം നടത്തി .
