കൊയിലാണ്ടി: കൈവിരൽ കുടുങ്ങിയ സ്റ്റീൽ മോതിരം അഗ്നിരക്ഷാ സേനയുടെ സഹായത്താൽ മുറിച്ചുമാറ്റി. തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടു കൂടിയാണ് കാപ്പാട് സ്വദേശിയായ അൻസിൽ റഹ്മാൻ (10) ൻ്റെ കൈവിരലിൽ മോതിരം കുടുങ്ങിയത്.നീര് വന്ന് വിരൽ തടിച്ചതിനാൽ അഴിക്കാൻ പറ്റാത്ത നിലയിലായിരുന്നു മോതിരം .
കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിൽ എത്തിയ കുട്ടിയുടെ മോതിരം സേനാംഗങ്ങൾ കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി. കുട്ടികളും മുതിർന്നവരും സ്റ്റീൽ, ഇരുമ്പ് മോതിരങ്ങളൾ ഉപയോഗിക്കുന്നത് അപകടകരമാണ്. പെട്ടെന്ന് നീര് വന്ന് വിരൽ തടിക്കുമ്പോൾ ഊരാൻ പറ്റാതെ വരും.
