കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ സംഘകൃഷി ഗ്രൂപ്പുകൾക്ക് വിത്ത് വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് വിതരണോദ്ഘാടനം നിർവഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ പി ഷംസിത ക്ലാസ്സെടുത്തു. നോർത്ത് സിഡിഎസ് ചെയർപേഴ്സൺ എംപി ഇന്ദുലേഖ സ്വാഗതവും സൗത്ത് സിഡിഎസ് ചെയർപേഴ്സൺ കെ കെ വിബിന നന്ദിയും പറഞ്ഞു.
