കൊയിലാണ്ടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കൊയിലാണ്ടി കാമ്പസില്‍ 2025-26 അദ്ധ്യയന വര്‍ഷം എം.എ സംസ്‌കൃത സാഹിത്യം, സംസ്‌കൃത വേദാന്തം, സംസ്‌കൃത ജനറല്‍, മലയാളം, ഉര്‍ദു, എന്നീ എം.എ പ്രോഗ്രാമുകളില്‍ എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റുകള്‍ ഉള്‍പ്പെടെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ വഴി പ്രവേശനം നടത്തുന്നു. യോഗ്യത നേടിയവര്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 17നു രാവിലെ 10 മണിക്ക് പ്രാദേശിക കേന്ദ്രത്തില്‍ നേരിട്ട് എത്തി അപേക്ഷിക്കണം. അവസാന സെമസ്റ്റര്‍ പരീക്ഷ എഴുതി ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാമെന്ന് ഡയരക്ടര്‍ അറിയിച്ചു.ഫോണ്‍: 9895903465, 9497645922.
