കൊയിലാണ്ടി : കിടത്തി ചികിത്സ ഉള്‍പ്പെടെ ആവശ്യമായി വരുന്ന സ്‌ട്രോക്ക് രോഗികള്‍ക്കായി സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയനും മെഡിസ് ഫിസിയോതെറാപ്പി സെന്ററും ചേര്‍ന്ന് ദശദിന ഫിസിയോതെറാപ്പി ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂണ്‍ 15 ഞായറാഴ്ചമുതല്‍ 25 ബുധനാഴ്ചവരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ സൗജന്യ പരിശോധന ലഭ്യമാകും. ഇതിന് പുറമെ കിടത്തി ചികിത്സ ആവശ്യമായി വരുന്നവര്‍ക്ക് പ്രത്യേക ഇളവും നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് മാത്രമാണ് ക്യാമ്പ് ആനുകൂല്യങ്ങള്‍ ലഭ്യമാവുക. വിശദ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 9778469992, 9778469993 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Latest from Main News
ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്ന് റെയിൽവെ മന്ത്രാലയം. യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും നിരീക്ഷണ
ശ്രീകാര്യം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന അഫ്ഗാനിസ്ഥാൻ സ്വദേശികളായ കുട്ടികൾ മന്ത്രി വി.ശിവൻകുട്ടിയെ കാണാനെത്തി. കുട്ടികൾ കുടുംബ സമേതമാണ് മന്ത്രി
നിമിഷപ്രിയ കേസിൽ ഇടപെടുന്നതിനു പരിമിതികളുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. നയതന്ത്ര ഇടപെടൽ അംഗീകരിക്കപ്പെടാത്തതിനാൽ സ്വകാര്യതലത്തിൽ യെമനിൽ സ്വാധീനമുള്ള ആളുകൾ വഴി
പ്ലാസ്റ്റിക് കുപ്പികളിൽ കുടിവെള്ളം വിതരണം ചെയ്യുന്നതുമൂലമുള്ള ആരോഗ്യ-പരിസ്ഥിതി പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്‌ചർ ഡിവലപ്മെൻ്റ് കോർപ്പറേഷൻ നടപടി
കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി വിദ്യാർത്ഥി സംഘടനകൾക്ക് പൊലീസ് കത്തയച്ചു. ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പൊലീസ് വിദ്യാർത്ഥി സംഘടനകൾക്ക്