ഗവൺമെന്റ് കമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടു വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് സെക്രട്ടെറിയൽ പ്രാക്ടീസ് കോഴ്സിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചു

/

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൊയിലാണ്ടി ഗവൺമെന്റ് കമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടു വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് സെക്രട്ടെറിയൽ പ്രാക്ടീസ് കോഴ്സിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചു. എസ്എസ്എൽസി/ തത്തുല്യ പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. എസ്എസ്എൽസി/ തത്തുല്യ പരീക്ഷയുടെ വിഷയങ്ങൾക്ക് ലഭിച്ച ആകെ ഗ്രേഡ് പോയിന്റിനൊപ്പം ഇംഗ്ലീഷിന് ലഭിച്ച ഗ്രേഡ് പോയിന്റ് കൂടി ചേർത്ത് അന്തിമ ഗ്രേഡ് പോയിന്റ് കണക്കാക്കും. പ്ലസ് ടു /വിഎച്ച്എസ്ഇ തത്തുല്യ പരീക്ഷ പാസായവർക്ക് ശരാശരി ഗ്രേഡ് പോയിന്റിനൊപ്പം ഒരു ഗ്രേഡ് പോയിന്റ് അധികമായി നൽകും.

ഭിന്നശേഷിയുള്ളവർക്ക് (സഞ്ചാരം, കാഴ്ച, കേൾവി വൈകല്യം ഉള്ളവർ) അഞ്ചു ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. പ്രത്യേക സംവരണമായി ഓരോ സ്ഥാപനത്തിലും ഒരു സീറ്റ് വീതം യുദ്ധത്തിൽ മരണമടഞ്ഞ സൈനികരുടെ വിധവകൾക്കായി സംവരണം ചെയ്തിരിക്കുന്നു. എസ് സി /ഓ ഇ സി/ എസ് സി ബി സി വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കുന്നതാണ്. കൂടാതെ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10% സംവരണം അനുവദിച്ചിട്ടുണ്ട്.

പൊതു വിഭാഗങ്ങൾക്ക് 100 രൂപയും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 50 രൂപയും ആണ് രജിസ്ട്രേഷൻ ഫീസ്. www.polyadmission.org/gci എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാവുന്നതാണ്. ജൂൺ 30 വരെ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടസും ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ വിവരങ്ങളും അനുബന്ധങ്ങളും www.polyadmission.org/gci എന്ന അഡ്മിഷൻ പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 0496 -2624060, 9645256623 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published.

Previous Story

‘പച്ചക്കുട’ വൃക്ഷവത്ക്കരണ ക്യാമ്പയിന് തുടക്കമായി

Next Story

പന്തീരങ്കാവിൽ ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം കവർച്ച ചെയ്തു

Latest from Koyilandy

കോവിഡ് കാലത്ത് നിർത്തിയ റെയിൽകൺസെഷൻ പുനഃസ്ഥാപിക്കണമെന്നും, മുതിർന്നപൗരൻമാർക്ക് സൗജന്യ ഇൻഷുറൻസും – സീനിയർസൺ ഫോറം കൺവെൻഷൻ ആവശ്യപ്പെട്ടു

  കോവിഡ് കാലത്ത് നിർത്തലാക്കിയ റെയിൽവെ കൺസെഷൻ ഉടനടി പുന:സ്ഥാപിക്കണമെന്നും, 70 കഴിഞ്ഞവർക്കുള്ള സൗജന്യ ഇൻഷുറൻസ് ഉടനെ നടപ്പിലാക്കണമെന്നും കേരള സീനിയർസൺ

കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

കോഴിക്കോട് റൂറൽ പോലീസിന്റെയും സി എസ് ടി മോണിറ്ററി കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ എസ്എസ്എൽസി പ്ലസ് ടു

ഇലാഹിയ ആർട്സ് ആൻ്റ് സയൻസ് കോളേജിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: ഇലാഹിയ ആർട്സ് ആൻ്റ് സയൻസ് കോളേജിൽ വിദ്യാർത്ഥി യൂണിയനും ചേലിയ യുവജന ഗ്രന്ഥശാലയും വായന പക്ഷാചരണവും ബഷീർ അനുസ്മരണവും സംഘടിപ്പിച്ചു.

കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ കാവിക്കൊടി പ്രതിഷ്ഠിക്കാനുള്ള ഗവർണറുടെ ശ്രമത്തെ പ്രതിരോധിക്കും: എ അധിൻ

ഇന്ത്യയിലെ വിദ്യാഭ്യാസ പദ്ധതികൾ നിയന്ത്രിക്കാൻ ആർഎസ്എസിന്റെ നാഗപൂർ കാര്യാലയം തിരക്കഥകൾ തയ്യാറാക്കുകയാണെന്നും അത് വിദ്യാർത്ഥി കൂട്ടായ്മയിലൂടെ പ്രതിരോധിക്കുമെന്നും എ ഐ എസ്

കൊയിലാണ്ടി പയറ്റുവളപ്പിൽ മാവുള്ളി പുറത്തൂട്ട് കോമള അന്തരിച്ചു

കൊയിലാണ്ടി പയറ്റുവളപ്പിൽ മാവുള്ളി പുറത്തൂട്ട് കോമള (66) അന്തരിച്ചു. ഭർത്താവ്. പരേതനായ എം.പി. കൃഷ്ണൻ (സി.പി എം. പയറ്റുവളപ്പിൽ മുൻബ്രാഞ്ച് സെക്രട്ടറി