കൊയിലാണ്ടി നഗരസഭ ബഡ്സ് റിഹാബിലിറ്റേഷന് സെന്ററിലേക്ക് കമ്പ്യൂട്ടറുകള് വിതരണം ചെയ്തു. നഗരസഭ ചെയര്പേഴ്സണ് സുധ കിഴക്കേപ്പാട്ട് വിതരണോദ്ഘാടനം നിര്വഹിച്ചു. അഡ്വ. കെ സത്യന് അധ്യക്ഷത വഹിച്ചു. കുട്ടികളുടെ സാങ്കേതിക വിജ്ഞാനം പരിപോഷിപ്പിക്കുന്നതിനും തൊഴില്പരമായ സാധ്യതകള് കണ്ടെത്തുന്നതിനുമായി കുടുംബശ്രീ അനുവദിച്ച സപ്ലിമെന്ററി ഗ്രാന്റ് ഫണ്ടില് നിന്നാണ് കമ്പ്യൂട്ടറുകള് അനുവദിച്ചത്. ചടങ്ങില് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ ഷിജു, വാര്ഡ് കൗണ്സിലര് പി ജിഷ സുരേഷ്, ഗിരീഷ് കുമാര്, സിഡിഎസ് ചെയര്പേഴ്സണ് എം പി ഇന്ദുലേഖ എന്നിവര് സംസാരിച്ചു. മെമ്പര് സെക്രട്ടറി വി രമിത പദ്ധതി വിശദീകരിച്ചു.
Latest from Koyilandy
കോഴിക്കോട് റൂറൽ പോലീസിന്റെയും സി എസ് ടി മോണിറ്ററി കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ എസ്എസ്എൽസി പ്ലസ് ടു
കൊയിലാണ്ടി: ഇലാഹിയ ആർട്സ് ആൻ്റ് സയൻസ് കോളേജിൽ വിദ്യാർത്ഥി യൂണിയനും ചേലിയ യുവജന ഗ്രന്ഥശാലയും വായന പക്ഷാചരണവും ബഷീർ അനുസ്മരണവും സംഘടിപ്പിച്ചു.
കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ കാവിക്കൊടി പ്രതിഷ്ഠിക്കാനുള്ള ഗവർണറുടെ ശ്രമത്തെ പ്രതിരോധിക്കും: എ അധിൻ
ഇന്ത്യയിലെ വിദ്യാഭ്യാസ പദ്ധതികൾ നിയന്ത്രിക്കാൻ ആർഎസ്എസിന്റെ നാഗപൂർ കാര്യാലയം തിരക്കഥകൾ തയ്യാറാക്കുകയാണെന്നും അത് വിദ്യാർത്ഥി കൂട്ടായ്മയിലൂടെ പ്രതിരോധിക്കുമെന്നും എ ഐ എസ്
കൊയിലാണ്ടി പയറ്റുവളപ്പിൽ മാവുള്ളി പുറത്തൂട്ട് കോമള (66) അന്തരിച്ചു. ഭർത്താവ്. പരേതനായ എം.പി. കൃഷ്ണൻ (സി.പി എം. പയറ്റുവളപ്പിൽ മുൻബ്രാഞ്ച് സെക്രട്ടറി
കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് ബിന്ദു എന്ന സ്ത്രീ മരണപ്പെട്ട സംഭവത്തിൽ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി