കൊയിലാണ്ടി : ആലോക്കണ്ടി മാധവിയമ്മയുടെ രണ്ടാമത്തെ കവിതാസമാഹാരം ‘കാഴ്ചകൾ’ ഉള്ളിയേരി വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ വെച്ച് കവിയും നാടകകൃത്തും നന്മ ജില്ലാ പ്രസിഡന്റുമായ ഷിബു മുത്താട്ട് പ്രകാശനം ചെയ്തു. എഴുത്തുകാരൻ ഡോ. പ്രദീപ്‌കുമാർ കറ്റോട് പുസ്തകം ഏറ്റുവാങ്ങി. പരീദ് കോക്കല്ലൂർ പുസ്തകം പരിചയപ്പെടുത്തി. അനീഷ് ഉള്ളിയേരി, വിനോദ് കക്കഞ്ചേരി, ഷീബ മുണ്ടോത്ത്, ഷാജു കൂമുള്ളി, രാധൻ മൂത്താട, ഷബ്‌ന, സരുൺ നാറാത്ത് എന്നിവർ സംസാരിച്ചു.ആലോക്കണ്ടി മാധവിയമ്മ മറുപടി പ്രസംഗം നടത്തി. ഗോവിന്ദൻകുട്ടി ഉള്ളിയേരി നന്ദിയും പറഞ്ഞു.
