ബലിപെരുന്നാൾ : സമർപ്പണത്തിൻ്റെ സന്ദേശം ഉനൈസ് സ്വലാഹി

/

കൊയിലാണ്ടി: സമർപ്പണത്തിൻ്റെയും, ക്ഷമയുടെയും സന്ദേശമാണ് ബലി പെരുന്നാൾ നൽകുന്ന സന്ദേശമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് വി.കെ ഉനൈസ് സ്വലാഹി പറഞ്ഞു. സാമൂഹിക ജീർണ്ണതക്കും, അനീതിക്കുമെതിരെ ശബ്ദിക്കാനുള്ള പ്രചോദനമാണ് ബലി പെരുന്നാൾ വിശ്വാസി സമൂഹത്തിന് പകർന്ന് നൽകുന്നത്.

തിന്മകളോട് പ്രതികരിക്കാതിരിക്കുകയും, നന്മക്ക് വേണ്ടി പ്രവർത്തിക്കാതിരിക്കുകയും ചെയ്യുക എന്നത് വിശ്വാസി സമൂഹത്തിന് ഭൂഷണമല്ല. ഇത് സ്രഷ്ടാവിൻ്റെ പരീക്ഷണങ്ങൾക്ക് കാരണമാകുമെന്നത് നാം മനസ്സിലാക്കണം. അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി മുന്നാസ് ഓഡിറ്റോറിയം അങ്കണത്തിൽ നടന്ന ഈദ് ഗാഹിൽ ഈദ് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നന്തി അൽ ഹിക്മ സെൻ്ററിൽ സബീഹ് തങ്ങൾ,അരിക്കുളത്ത് അഷ്റഫ് കാവിൽ, കാപ്പാട്ട് ശാദി മഹൽ ഓഡിറ്റോറിയത്തിൽ സലാഹുദ്ദീൻ സ്വലാഹിയും, കൊല്ലം അല്ഹിക്മ അങ്കണത്തിൽ അഫീഫ് കാരപ്പറമ്പ്പ്രാർത്ഥനക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

സഹകരണ പെന്‍ഷന്‍: 20ന് വീണ്ടും സിറ്റിങ്

Next Story

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കായുള്ള എസ് ബി ഐ കോര്‍പ്പറേറ്റ് സാലറി പാക്കേജും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും നിലവില്‍ വന്നു

Latest from Koyilandy

കൊയിലാണ്ടി ഉപജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

കൊയിലാണ്ടി: റവന്യൂ ജില്ലാ കലോത്സവം നടക്കുന്നതിനാൽ ഉപജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചതായി ഡി.ഡി.ഇ അറിയിച്ചു. നവംബർ 28 വരെ അഞ്ചുദിവസങ്ങളിലായി

ചേലിയ അയ്യപ്പ സേവാ സമാജം മണ്ഡലകാല ദേശവിളക്ക് മഹോത്സവം നവംബർ 27ന് ആരംഭിക്കുന്നു

കൊയിലാണ്ടി: ചേലിയ ശബരിമല അയ്യപ്പ സേവാ സമാജം മണ്ഡലകാല ദേശവിളക്ക് മഹോത്സവത്തിന് നവംബര്‍ 27ന് തുടക്കമാകും. രാവിലെ ഗണപതിഹോമം,ലളിതാ സഹസ്രനാമാര്‍ച്ചന. വൈകിട്ട്

പിഷാരികാവില്‍ തൃക്കാര്‍ത്തിക സംഗീതോത്സവം നവംബര്‍ 27 മുതല്‍ ഡിസംബര്‍ നാല് വരെ

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക സംഗീതോത്സവം നവംബര്‍ 27 മുതല്‍ ഡിസംബര്‍ നാല് വരെ ആഘോഷിക്കും. 27ന് വൈകീട്ട് അഞ്ച്