കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ പുതുക്കി പണിത പള്ളിയറയുടെ കട്ടില വെക്കൽ വിവിധ ചടങ്ങുകളോടെ നടന്നു. തെക്കൻ കൊല്ലത്ത് നിന്നും പിഷാരികാവിൽ എത്തിയ എട്ടുവീട്ടുകാർ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാവുന്നതുവരെ ഭഗവതിയെ പ്രതിഷ്ഠിച്ചത് പള്ളിയറയിലാണെന്നാണ് ഐതിഹ്യം. ഉത്സവത്തോടനുബന്ധിച്ച പല ചടങ്ങുകളും നടക്കുന്ന സ്ഥലമാണ് പള്ളിയറ. ട്രസ്റ്റി ബോർഡ് അംഗങ്ങളായ പുനത്തിൽ നാരായണൻ കുട്ടി നായർ, കെ. ബാലൻ നായർ, ദേവസ്വം മാനേജർ വി. പി. ഭാസ്കരൻ, മേൽശാന്തി എൻ. നാരായണൻ മൂസത്, എം. ബാലകൃഷ്ണൻ, കെ. കെ. രാകേഷ്, പി. സി. അനിൽകുമാർ, യു. കെ. ഉമേഷ്, ഷജേഷ് ആചാരി, എൻ. ഉണ്ണികൃഷ്ണൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Latest from Koyilandy
കൊയിലാണ്ടി പയറ്റു വളപ്പില്‍ ശ്രീദേവി ക്ഷേത്ര മഹോത്സവം ജനുവരി 28 മുതല്‍ ഫെബ്രുവരി രണ്ടു വരെ ആഘോഷിക്കും. 26ന് നാഗ പ്രതിഷ്ഠാ
കൊയിലാണ്ടി: കൊരയങ്ങാട്പഴയ തെരു മൂത്ത ചെട്ട്യാം വീട്ടിൽ ജാനകി (75) അന്തരിച്ചു. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ. മക്കൾ: ഷിജു (എം.സി.എസ് സഡക്
നന്തി ശ്രീ ശൈലം ശ്രീ സത്യസായി സ്ക്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ, ചീഫ്
കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം 2026 പദ്ധതി നഗരസഭ ചെയർമാൻ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 13 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ.







